മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ഇലക്ഷൻ കമ്മീഷൻ ബിജെപിയുമായി ബന്ധപ്പെട്ട സ്ഥാപനത്തെ മീഡിയ പ്രമോഷന് ഉപയോഗിച്ചതിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ റിപ്പോർട്ട് തേടി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷന്റെ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് ബിജെപി ഐടി സെല്ലുമായി ബന്ധമുള്ള സ്ഥാപനത്തെ ഇലക്ഷൻ കമ്മീഷൻ നിയോഗിച്ചു എന്നായിരുന്നു ആരോപണം. ആരോപണവുമായി ബന്ധപ്പെട്ട്മഹാരാഷ്ട്ര ഇലക്ഷൻ കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വക്താവ് ഷെയ്പാലി ശരൺ ട്വീറ്റ് ചെയ്തു. വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെയാണ് വിഷയത്തിൽ ആദ്യം ആരോപണം ഉന്നയിച്ചത്. സാകേത് ഗോഖലെയുടെ ട്വീറ്റിനുള്ള മറുപടിയാണ് ഷെയ്പാലി ശരൺ നൽകിയത്. "ഗോഖലെയുടെ ട്വീറ്റുമായി ബന്ധപ്പെട്ട്കമ്മീഷൻ മഹാരാഷ്ട്ര ഇലക്ഷൻ കമ്മീഷണറിൽ നിന്ന്റിപ്പോർട്ട്ആവശ്യപ്പെട്ടിട്ടുണ്ട്", ഷെയ്പാലി ട്വീറ്റ് ചെയ്തു. മഹാരാഷ്ട്ര ഇലക്ഷൻ കമ്മീഷൻ അവരുടെ സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് വേണ്ടി ചുമതലപ്പെടുത്തിയ സ്ഥാപനം ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഈ സ്ഥാപനമാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് കമ്മീഷൻ ഉപയോഗിച്ചുവെന്നുമാണ് ഗോഖലെയുടെ ആരോപണം content highlights:EC hired BJP-linked firm for promotion, allegation by RTI activist, ECI probing
from mathrubhumi.latestnews.rssfeed https://ift.tt/2WPacQj
via
IFTTT
No comments:
Post a Comment