മെറിനെ വിവാഹം കഴിച്ചത് ഹോട്ടല്‍ മാനേജ്‌മെന്റ് ജോലിയും ഉയര്‍ന്ന ശമ്പളം ഉണ്ടെന്നും കള്ളം പറഞ്ഞ് ; സ്ഥിരമായി ജോലിയില്ലാത്തത് നെവീനെ അസ്വസ്ഥനാക്കി, മലയാളി കൂടിച്ചേരലില്‍ നിന്നും വിട്ടു നിന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 30, 2020

മെറിനെ വിവാഹം കഴിച്ചത് ഹോട്ടല്‍ മാനേജ്‌മെന്റ് ജോലിയും ഉയര്‍ന്ന ശമ്പളം ഉണ്ടെന്നും കള്ളം പറഞ്ഞ് ; സ്ഥിരമായി ജോലിയില്ലാത്തത് നെവീനെ അസ്വസ്ഥനാക്കി, മലയാളി കൂടിച്ചേരലില്‍ നിന്നും വിട്ടു നിന്നു

കുറവിലങ്ങാട്: അമേരിക്കയില്‍ മലയാളി നഴ്‌സിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉയര്‍ന്ന ശമ്പളമുണ്ടെന്നും ജോലിയുണ്ടെന്നും കള്ളം പറഞ്ഞ് മെറീനെ വിവാഹം ചെയ്ത നെവീന് സ്ഥിരമായി ജോലി ഇല്ലാത്തിന്റെ അപകര്‍ഷതാ ബോധവും പിടികൂടിയിരുന്നു എന്നം ഇതേ തുടര്‍ന്ന് മലയാളി കുടുംബങ്ങളുടെ കൂടിച്ചേരലില്‍ നിന്നും നെവീന്‍ വിട്ടു നിന്നിരുന്നതായും റിപ്പോര്‍ട്ട്.

പഠനത്തില്‍ സമര്‍ത്ഥയായിരുന്ന മെറിന്‍ ബംഗളുരു സെന്റ് ജോണ്‍സില്‍നിന്ന് ബി.എസ്‌സി നഴ്‌സിങ് പൂര്‍ത്തിയാക്കിയശേഷം ഐ.എല്‍.ടി.എസ് ആദ്യ പരീക്ഷയില്‍തന്നെ ഉയര്‍ന്ന പോയിന്റോടെ പാസായി. തുടര്‍ന്ന് സ്റ്റുഡന്റ്‌സ് വിസയില്‍ കാനഡയ്ക്ക് പോകുന്നതിനുള്ള തയാറെടുപ്പിനിടെയാണു നെവിനുമായുളള വിവാഹം നടന്നത്.

ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദമുണ്ടെന്നും ചിക്കാഗോയില്‍ ഗ്യാസ് സ്‌റ്റേഷനില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയെന്നുമാണു വിവാഹസമയത്തു പറഞ്ഞിരുന്നത്. എന്നാല്‍ ചെറിയ ശമ്പളമാണു നെവിന് ലഭിച്ചിരുന്നത്. ഇതോടെ ചിക്കാഗോയിലെ ജോലി ഉപേക്ഷിച്ച് മെറിന്റെ ബന്ധുവിന്റെ ഉടമസഥതയിലുളള ഗ്യാസ് സ്‌റ്റേഷനില്‍ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു.

മെറിനുമായി പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ ഈ ജോലി ഉപേക്ഷിച്ചു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ നെവിനും മെറിനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കിലും സ്ഥിരമായി ജോലി ഇല്ലാതെവന്നത് നെവിനെ അസ്വസ്ഥനാക്കിയിരുന്നതായി മെറിന്റെ ബന്ധുക്കള്‍ പറഞ്ഞു.

മെറിന്റെകൂടെ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സുമാരുടെ കുടുംബങ്ങളുമായുള്ള കൂടിച്ചേരലുകളില്‍നിന്നു നെവിന്‍ വിട്ടുനിന്നിരുന്നു. ആദ്യമൊക്കെ മെറിനു പോകാന്‍ അനുവാദം നല്‍കുമായിരുെന്നങ്കിലും പിന്നീട് അതും വിലക്കി. നെവിന്‍ ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങിയതോടെ ഇരുവരും കൂടുതല്‍ അകന്നു.

സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട നെവിനെ ഹോട്ടല്‍ മുറിയില്‍ സ്വയം മുറിവേല്‍പിച്ച് മരിക്കുവാനുളള ശ്രമത്തിനിടയിലാണ് പോലീസ് പിടികൂടിയത്. നെവിന്റെ പേരില്‍ കൊലക്കുറ്റത്തിനു കേസെടുത്തു. നെവിന്റെ പേരില്‍ കൊലക്കുറ്റത്തിനു കേസെടുത്തു. ഭര്‍ത്താവാണ് അക്രമിച്ചതെന്ന് മെറിന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

അക്രമത്തിന് പിന്നാലെ പോലീസെത്തി മെറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ ആംബുലന്‍സില്‍വച്ച് മരിച്ചു. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്ന മെറിന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മെറിനെ ഭര്‍ത്താവ് നെവിന്‍ കുത്തിവീഴ്ത്തിയശേഷം വാഹനമോടിച്ച്ശരീരത്തില്‍ കയറ്റുകയായിരുന്നു.

മെറിന്‍ ജോയി(28)യുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ആരംഭിച്ചു. പൊംപാനോ ബീച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കുശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അമേരിക്കയിലുള്ള ബന്ധുക്കള്‍ മൃതദേഹത്തെ അനുഗമിക്കുന്നില്ല. ഞായറാഴ്ച താമ്പയിലെ ക്‌നാനായ കത്തോലിക്കാ പളളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഏജന്‍സി വഴി മൃതദേഹം അടുത്തയാഴ്ച നാട്ടിലെത്തിക്കുമെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.



from mangalam.com https://ift.tt/3hT5QzI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages