കൊച്ചി: എറണാകുളം ചമ്പക്കര മാർക്കറ്റിൽ പോലീസും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരും പരിശോധന നടത്തി. മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തവരുമായ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാർക്കറ്റിലെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുള്ള ആൾക്കൂട്ടത്തെ കുറിച്ച് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ചമ്പക്കര മാർക്കറ്റിൽ സാമൂഹിക അകലം പാലിക്കുന്നില്ല എന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന. കോർപറേഷൻ സെക്രട്ടറിയുടെയും ഡി.സി.പി.:ജി. പൂങ്കുഴലിയുടെയും നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കോവിഡ് നിയന്ത്രണങ്ങളും പാലിക്കാതെ എത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ മാർക്കറ്റ് അടച്ചിടേണ്ടി വരുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു. ചട്ട നിയന്ത്രണം തുടർന്നാൽ കടകൾ അടച്ചു പൂട്ടുക മാത്രമല്ല ലൈസൻസും റദ്ദാക്കും. മാർക്കറ്റിൽ വളരെ കുറച്ച് സ്ഥലമേയുള്ളൂ. അവിടേക്ക് വാഹനങ്ങൾ വന്നു പോകണം, ആളുകൾ വന്നു പോകണം അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഇവിടെ മൊത്തക്കച്ചവടം മാത്രം നടത്തണം. ഇവിടെ ഉള്ളവർക്ക് ടോക്കൺ സിസ്റ്റം നടപ്പാക്കുകയും വേണം. ഹോൾസെയിലായി വാങ്ങാൻ വരുന്നവർക്ക് ടോക്കണും പാസും നൽകണമെന്നും കോർപറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡി.സി.പി. പറഞ്ഞു. നാളെ മാർക്കറ്റ് അവധിയാണ്. ഇവിടെ പ്രവർത്തിക്കുന്ന മൊത്തക്കച്ചവടക്കാർ അതത് കോർപറേഷനുകളിൽ പോയി വിൽപനയ്ക്കുള്ള പാസ് വാങ്ങണം. പാസിന് സമയ നിയന്ത്രണം ഉണ്ടാകും. മാർക്കറ്റിന്റെ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ പോലീസ് പരിശോധനയുണ്ടാവുമെന്നും സമയ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ജി.പൂങ്കുഴലി അറിയിച്ചു. content highlights: after covid-19 restriction violations, many people taken into custody in kochi champakkara market
from mathrubhumi.latestnews.rssfeed https://ift.tt/31I5Tcx
via
IFTTT
No comments:
Post a Comment