സഹായിയായി സ്വപ്ന: ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ ദുബായ് യാത്ര ‘നിരീക്ഷണത്തിൽ’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 17, 2020

സഹായിയായി സ്വപ്ന: ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ ദുബായ് യാത്ര ‘നിരീക്ഷണത്തിൽ’

തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഉന്നതരായ നാല് ഉദ്യോഗസ്ഥർ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ സഹായം ഇവർ തേടിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ഈ ഉദ്യോഗസ്ഥർ യു.എ.ഇ. കോൺസുലേറ്റിന്റെ ‘ശുപാർശയിൽ’ ദുബായ് യാത്ര നടത്തിയിട്ടുണ്ടെന്നാണു വിവരം. ഇത് സ്വപ്നവഴിയാണ് തരപ്പെടുത്തിയതെന്നു കരുതുന്നു. ഉദ്യോഗസ്ഥരെ സഹായിച്ചതിന് തിരിച്ച് സ്വപ്നയ്ക്ക് എന്തുസഹായമാണ് ലഭിച്ചതെന്നാണ് എൻ.ഐ.എ. പരിശോധിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് സ്വർണം പിടിച്ചതിന്റെ നാലാംദിവസമാണ് സ്വപ്ന കേരളംവിടുന്നത്. ഇതിനിടയിൽത്തന്നെ ഇവരുടെ ഫോട്ടോസഹിതം മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞിരുന്നു. എന്നിട്ടും രക്ഷപ്പെടണമെങ്കിൽ പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന സംശയം ബലപ്പെടുന്നുണ്ട്. അരുണിന്റെ ഫോട്ടോഷൂട്ടിൽ ഡി.ജി.പി.സ്വപ്നയ്ക്ക് സെക്രട്ടേറിയറ്റിനു പരിസരത്ത് മുറിയെടുത്തുനൽകിയത് മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ അരുൺ ബാലചന്ദ്രനാണ്. ഈ മുറിയിലാണ് ഗൂഢാലോചന നടന്നതെന്നാണ് കസ്റ്റംസിന്റെ നിഗമനം. എം. ശിവശങ്കറിന്റെ വിശ്വസ്തനായ ’ഇടപാടു’കാരനായിരുന്നു അരുൺ ബാലചന്ദ്രൻ. അദ്ദേഹം മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ ആയതിനു പിന്നിൽപോലും ഈ ബന്ധം കാരണമായിട്ടുണ്ട്. ഈ സ്ഥാനത്ത് എത്തുന്നതിനുമുമ്പും അരുൺ ബാലചന്ദ്രനുമായി സംസ്ഥാന പോലീസ് മേധാവിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഡി.ജി.പി.യെ ഒരു ഫാഷൻ മാഗസിന്റെ മോഡലാക്കി മാറ്റാൻമാത്രമുള്ള ബന്ധം അരുണിനുണ്ട്. ഇതൊക്കെ പ്രതികൾക്ക് എങ്ങനെയെങ്കിലും സഹായകമായിട്ടുണ്ടോ എന്നതും അന്വേഷണസംഘം പരിശോധിക്കും. സ്വർണക്കടത്തിലെ തീവ്രവാദബന്ധമാണ് എൻ.ഐ.എ. പരിശോധിക്കുന്നത്. ഇതിനപ്പുറത്തേക്ക് കടക്കാതിരിക്കാനുള്ള ആഗ്രഹം കേരള പോലീസിനുണ്ട്. സ്വർണക്കടത്തിൽ ഹവാലബന്ധമുണ്ടെന്നും ഇതുവരെ പിടിക്കപ്പെട്ട കടത്ത് സ്വർണത്തിന്റെ വിവരവും ഡി.ജി.പി. എൻ.ഐ.എ.യെ അറിയിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ. കൊടുവള്ളിയാണ് കടത്തുസ്വർണത്തിന്റെ ഹബ്ബെന്ന വിവരവും ഡി.ജി.പി. കൈമാറിയിട്ടുണ്ട്. ഇത്രയൊക്കെ വിവരം കേരളപോലീസിന് ഉണ്ടായിരുന്നിട്ടും ഇതിലെ തീവ്രവാദബന്ധം എന്തുകൊണ്ട് ഇതുവരെ അന്വേഷിച്ചില്ലെന്ന സംശയമാണ് ഉയരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/30nFb6J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages