ഗാൽവനിൽനിന്ന് ചൈന പിന്മാറും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 1, 2020

ഗാൽവനിൽനിന്ന് ചൈന പിന്മാറും

ന്യൂഡൽഹി: അതിർത്തിയിലെ തർക്കം പരിഹരിക്കാൻ ഇന്ത്യ-ചൈന കോർ കമാൻഡർമാർ ചൊവ്വാഴ്ച നടത്തിയ മാരത്തൺ ചർച്ചയിൽ പൂർണധാരണയായില്ല. ഗാൽവൻ താഴ്വരയിൽനിന്ന് ഹോട്സ്പ്രിങ് വരെ നീളുന്ന പട്രോളിങ് പോയന്റ് (പി.പി.) 14 (ഗാൽവൻ), 15 (ഹോട്സ്പ്രിങ്സ്), 17 (ഗോഗ്ര) എന്നിവിടങ്ങളിൽ സൈനികരെ പിൻവലിക്കാൻ ചൈന ചർച്ചയിൽ തയ്യാറായി. ഇതിനിടയിലെ പി.പി. 16 ഇന്ത്യൻ മേഖലയാണ്. അതേസമയം, പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന കടുംപിടിത്തത്തിലാണ് ചൈനയെന്നാണ് സൈനികവൃത്തങ്ങൾ നൽകുന്ന സൂചന. ലേ ആസ്ഥാനമായുള്ള 14-ാം കോറിന്റെ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ്ങും തെക്കൻ ഷിങ്ജിയാങ് സൈനികമേഖല മേജർ ജനറൽ ലിയു ലിന്നും ചുഷൂലിലെ ഇന്ത്യൻ മേഖലയിലെ ഔട്ട് പോസ്റ്റിലാണ് ചൊവ്വാഴ്ച ചർച്ച നടത്തിയത്. ഘട്ടംഘട്ടമായും ക്രമാനുഗതവുമായ പിന്മാറ്റത്തിനാണു ധാരണയെന്നും ഇത് ശൈത്യകാലംവരെ നീണ്ടേക്കാമെന്നുമാണ് സൈനികവൃത്തങ്ങൾ നൽകുന്ന സൂചന. ഇരു രാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തർക്കവിഷയങ്ങളുടെ കാര്യത്തിൽ ക്രമാനുഗതമായ ചർച്ചയിലൂടെമാത്രമേ ധാരണയിലെത്താനാവൂ എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. പാംഗോങ്ങിലാണ് ചൈന വലിയ നിർമാണങ്ങൾ നടത്തിയിട്ടുള്ളത്. ഇവിടെ യഥാർഥ നിയന്ത്രണരേഖയായി കരുതുന്ന ഫിംഗർ എട്ടിൽനിന്ന് എട്ടു കിലോമീറ്ററോളം ഉള്ളിലേക്ക് മാറി ഫിംഗർ നാലുവരെ ചൈന കടന്നുകയറിയിട്ടുണ്ട്. ഇന്ത്യൻ സൈനികതാവളങ്ങൾ ഏറക്കുറെ നിരീക്ഷിക്കാനാവുന്ന മേഖലകളിലൊന്നാണിത്. ഗാൽവനിലെ പി.പി. 14-ലായിരുന്ന 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ജൂൺ 15-ലെ സംഘട്ടനം നടന്നത്. പിന്നാലെ, 22-ന് നടന്ന കോർ കമാൻഡർതല ചർച്ചയിൽ ഇവിടെനിന്ന് സൈന്യത്തെ പിൻവലിക്കാമെന്ന് ചൈന സമ്മതിച്ചിരുന്നെങ്കിലും തീരുമാനം മാറ്റി. ചൊവ്വാഴ്ചത്തെ ചർച്ചയിലും ഇവിടെ സൈന്യത്തെ പിൻവലിക്കാമെന്നുമാത്രമാണ് ചൈനയുടെ നിലപാട്. പാംഗോങ്ങിൽ ഫിംഗർ നാലിലെത്തുംമുമ്പുതന്നെ ഇന്ത്യയുടെ നീക്കം തടയുംവിധത്തിൽ ചൈന വേലികളും മറ്റും ഇട്ടിട്ടുണ്ട്. ഇന്ത്യ ദശാബ്ദങ്ങളായി റോന്തുചുറ്റിയിരുന്ന ഗാൽവനിലെ പി.പി. 10, 11, 11 എ, 12, 13 മേഖലകളിലും ചൈനീസ് സൈന്യം തടസ്സം സൃഷ്ടിച്ചിരുന്നു. Content Highlights: China Agrees Parameters for Galwan Valley Pullback, But No Breakthrough on Pangong in Round 3 of LAC Talks


from mathrubhumi.latestnews.rssfeed https://ift.tt/2BTYHzs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages