കടൽക്കൊല: ഇന്ത്യക്ക് വിജയം; ഇറ്റലി നഷ്ടപരിഹാരം നല്‍കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 2, 2020

കടൽക്കൊല: ഇന്ത്യക്ക് വിജയം; ഇറ്റലി നഷ്ടപരിഹാരം നല്‍കണം

ന്യൂഡൽഹി: ഇറ്റാലിയൻ കടൽക്കൊല കേസിൽ ഇന്ത്യയുടെ നിലപാടുകൾ ഹേഗ് ആസ്ഥാനമായുള്ള തർക്കപരിഹാര ട്രിബ്യൂണൽ ശരിവെച്ചു. 2012 ഫെബ്രുവരിയിൽ കൊല്ലം നീണ്ടകരയിൽ ഉൾക്കടലിൽ ഇറ്റാലിയൻ നാവികർ വെടിവെച്ചുകൊന്ന മത്സ്യത്തൊഴിലാളികൾക്കും പരിക്കേറ്റവർക്കും ഇറ്റലി നഷ്ടപരിഹാരം നൽകണമെന്ന് ട്രിബ്യൂണൽ വിധിച്ചു. നഷ്ടപരിഹാരത്തുക ഇരുപക്ഷവും ചേർന്ന് തീരുമാനിക്കണം. അതേസമയം, നാവികർക്ക് നിയമപരിരക്ഷയുള്ളതിനാൽ, അവരെ ഇന്ത്യയിൽ വിചാരണ ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചില്ല. നാവികരും ഇറ്റലിയും ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമസംബന്ധിയായ ഉടമ്പടിയിലെ 87 (1), 90 വ്യവസ്ഥകൾ പ്രകാരമുള്ള ഇന്ത്യയുടെ സമുദ്രയാത്രാ സ്വാതന്ത്ര്യം ലംഘിച്ചതായി ട്രിബ്യൂണൽ വിധിച്ചു. 2012 ഫെബ്രുവരി 15-നാണ് ഇറ്റാലിയൻ കപ്പലായ എന്റികലെക്സിയിലെ രണ്ട് നാവികർ സെയ്ന്റ് ആന്റണീസ് എന്ന ബോട്ടിലെ സെലസ്റ്റിൻ വാലന്റൈൻ, രാജേഷ് പിങ്കി എന്നീ തൊഴിലാളികളെ വെടിവച്ചുകൊന്നത്. കടൽക്കൊള്ളക്കാരെന്ന് കരുതി വെടിവെച്ചെന്നാണ് ഇറ്റലി അവകാശപ്പെട്ടത്. ഇറ്റാലിയൻ നാവികരായ സാൽവത്തോറെ ജിറോണിയെയും മാസിമിലിയാനോ ലത്തോറെയെയും 2012 ഫെബ്രുവരിയിൽ അറസ്റ്റുചെയ്തു. സുപ്രീംകോടതിയിൽ കേസ് വിചാരണയിലിരിക്കേ, ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി 2014-ലും 2016-ലും ആയി ഇരുവരും ഇറ്റലിയിലേക്ക് മടങ്ങി. വിധി പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. Content Highlights:International tribunal upheld conduct of Indian authorities in Italian tanker case: MEA


from mathrubhumi.latestnews.rssfeed https://ift.tt/3iwYIdx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages