സ്വപ്‌നയ്ക്ക് ഫ്‌ളാറ്റ് ഏര്‍പ്പാടാക്കിയ ഉദ്യോഗസ്ഥന്‍ പുറത്ത്; ജയശങ്കറിന്റെ പേരില്‍ ഫ്‌ളാറ്റ്, വാടക നല്‍കിയിരുന്നത് റമീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 15, 2020

സ്വപ്‌നയ്ക്ക് ഫ്‌ളാറ്റ് ഏര്‍പ്പാടാക്കിയ ഉദ്യോഗസ്ഥന്‍ പുറത്ത്; ജയശങ്കറിന്റെ പേരില്‍ ഫ്‌ളാറ്റ്, വാടക നല്‍കിയിരുന്നത് റമീസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിനുവേണ്ടി സെക്രട്ടേറിയറ്റിനു സമീപം വാടകയ്ക്കു ഫ്‌ളാറ്റ് ഏര്‍പ്പാടാക്കിയ അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പില്‍നിന്നു മാറ്റി. തന്റെ സുഹൃത്തിനു വേണ്ടിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍ നിര്‍ദേശിച്ചതനുസരിച്ചാണു ഫ്‌ളാറ്റ് കരാറുകാരനുമായി സംസാരിച്ചതെന്ന് അരുണ്‍ മാധ്യമങ്ങളോടു വിശദീകരിച്ചതിനു പിന്നാലെയാണു നടപടിയെത്തിയത്. സെക്രട്ടേറിയറ്റിനു സമീപമുള്ള ഫെതര്‍ െഹെറ്റ്‌സ് സമുച്ചയത്തിലെ മുറിയാണു വാടകയ്‌ക്കെടുത്തത്.

സ്വര്‍ണം പിടിച്ചെന്ന് അറിഞ്ഞതിനു പിന്നാലെ സ്വപ്‌ന മുങ്ങിയത് ഇവിടെനിന്നാണെന്നു വ്യക്തമായിരുന്നു. ഇതേ സമുച്ചയത്തിലാണു ശിവശങ്കറിന്റെയും താമസം.അരുണ്‍ 2017 സെപ്റ്റംബര്‍ മുതല്‍ 2019 ജൂെലെ വരെ അരുണ്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ തസ്തികയിലായിരുന്നു. പിന്നീടു ടെക്‌നോപാര്‍ക്കിലേക്കു മാറി. അവിടെ പ്രവര്‍ത്തിക്കുന്ന ഐടി വകുപ്പിന്റെ െഹെപവര്‍ ഡിജിറ്റല്‍ അെഡ്വെസറി കമ്മിറ്റിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടറായിരിക്കെയാണ് ഇപ്പോള്‍ വിവാദമെത്തിയത്.

സ്വപ്‌നയ്ക്ക് ഇവിടെ ഫ്‌ളാറ്റ് ഏര്‍പ്പാടാക്കിയത് ആരെന്ന കസ്റ്റംസിന്റെ അന്വേഷണമാണ് അരുണിലെത്തിയത്. സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവ് ജയശങ്കറിന്റെ പേരിലാണു ഫ്‌ളാറ്റ് ബുക്ക് ചെയ്തത്. ശിവശങ്കറും പ്രതികളും ഫ്‌ളാറ്റില്‍ എത്തിയിരുന്നതായി സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കരാറുകാരനെ വിളിച്ചുവരുത്തിയത്. ആരെയും കൃത്യമായി ഓര്‍മയില്ലെന്നു പറഞ്ഞെങ്കിലും ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ ഇയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ബുക്കിങ്ങിനായി ബന്ധപ്പെട്ടതിന്റെ ശബ്ദരേഖ കസ്റ്റംസ് ഇയാളുടെ ഫോണില്‍നിന്നു ശേഖരിച്ചു.

മേയ് അവസാനമാണു ഫ്‌ളാറ്റിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ തന്റെ മേലധികാരിയായ ശിവശങ്കര്‍ ആവശ്യപ്പെട്ടതെന്ന് അരുണ്‍ പറഞ്ഞു. സുഹൃത്തിന്റെ കുടുംബത്തിനു താമസസ്ഥലം ശരിയാകുന്നതുവരെ ഏതാനും ദിവസത്തേക്കു താമസിക്കാനാണെന്നാണു പറഞ്ഞത്. വാട്ട്‌സ്ആപ്പിലൂടെയാണു വിവരങ്ങള്‍ കൈമാറിയതെന്നും അരുണ്‍ വ്യക്തമാക്കി.

ജയശങ്കറിന്റെ പേരിലാണു ബുക്ക് ചെയ്തതെങ്കിലും പി.എസ്. സരിത്ത്, സന്ദീപ് നായര്‍, സ്വപ്ന, കെ.ടി. റമീസ് എന്നിവരാണു താക്കോല്‍ വാങ്ങിയിരുന്നത്. മേയ് ആദ്യവാരത്തിനു ശേഷം ജയശങ്കര്‍ ഇവിടെ പല മുറികളിലായി പലതവണ ദിവസവാടകയ്ക്കു താമസിച്ചു. ഇയാളും കള്ളക്കടത്ത് സംഘത്തിന്റെ ചര്‍ച്ചയില്‍ പങ്കാളിയാണെന്നാണു വിവരം. ഒരു മാസത്തിനിടെ സംഘാംഗങ്ങള്‍ പലപ്പോഴും അപ്പാര്‍ട്ട്‌മെന്റിലെത്തിയിട്ടുണ്ട്. മിക്കവാറും റമീസാണു വാടക നല്‍കുന്നത്. വിമാനത്താവളത്തില്‍ സ്വര്‍ണം എത്തിയതിനു തലേന്നും സംഘം ഫ്‌ളാറ്റില്‍ എത്തിയിരുന്നെന്നും വ്യക്തമായി.



from mangalam.com https://ift.tt/2OqLJMB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages