ഷാങ്ഹായ്: ചൈനയില്‍ കോവിഡിനോടനുബന്ധിച്ച് പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ബ്രദര്‍ നട്ട് എന്ന ചൈനയിലെ പ്രമുഖ ചിത്രകാരന്റെ സമരം വേറിട്ടവഴിയിലായിരുന്നു. കഴിഞ്ഞ 30 ദിവസമായി സ്വന്തം വായ മെറ്റല്‍ ക്ലിപ്പുകള്‍ ഉപേയാഗിച്ച് പൂട്ടിക്കൊണ്ടായിരുന്നു ബ്രദര്‍ നട്ടിന്റെ പ്രതിഷേധം. കോവിഡ് വ്യാപിച്ചതോടെ ചൈനയില്‍ ആളുകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം കുറഞ്ഞുവരികയാണ്.
കൂടാതെ, ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്കും ചൈനീസ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനായി '404' എന്ന് അച്ചടിച്ച പാക്കിങ് ടേപ്പ് വായ്ക്ക് ചുറ്റും ഒട്ടിച്ചാണ് നട്ടിന്റെ ്രപതിഷേധം. എതിരഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുന്ന നയമാണ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്. ഇതേ തുടര്‍ന്നാണ് സ്വന്തം മാര്‍ഗത്തിലൂടെ ഈ കലാകാരന്‍ പ്രതിഷേധവുമായി തെരുവില്‍ എത്തിയത്.
മുന്‍പ്, വായു മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാന്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാക്വം ക്ലീനര്‍ തള്ളിക്കൊണ്ട് ബ്രദര്‍ നട്ട് ബെയ്ജിങ് നഗരത്തിലൂടെ നടന്നിട്ടുണ്ട്. ബെയ്ജിങ് ഒളിംപിക്‌സിനെ പരിഹസിച്ചുകൊണ്ട് ദീപശിഖാ റാലി നടത്തി. തുടര്‍ന്ന് നട്ടിനെ പോലീസ് 10 ദിവസം ജയിലിലടച്ചു.
'കലയുടെ ആവിഷ്‌കാരങ്ങള്‍ എപ്പോഴും ആവശ്യമാണ്. അവ വിള്ളലുകളില്‍ വളരുന്ന പുഷ്പങ്ങള്‍ പോലെയാണ്, മാത്രമല്ല ഏറ്റവും നിരാശാജനകമായ സമയത്തു പോലും നമ്മളെ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.' നട്ട് പറയുന്നു. ചൈനയില്‍ കൊറോണ വൈറസ് ബാധയെ കുറിച്ച് ആദ്യ മുന്നറിയിപ്പു നല്‍കിയ ഡോക്ടര്‍ ലീ വെന്‍ലിയാങ്ങിനെ ഭരണകൂടം ഭീഷണിപ്പെടുത്തി നിശബ്ദനാക്കുകയാണ് ചെയ്തത്.
from mangalam.com https://ift.tt/30KDK2L
via IFTTT
No comments:
Post a Comment