മുംബൈ ചേരികളില്‍ പകുതിയിലധികം പേരിലും കോവിഡ് ബാധിച്ചു; പഠനറിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 29, 2020

മുംബൈ ചേരികളില്‍ പകുതിയിലധികം പേരിലും കോവിഡ് ബാധിച്ചു; പഠനറിപ്പോര്‍ട്ട്

മുംബൈ: മുംബൈയിലെ ചേരികളില്‍ പകുതിയിലധികം പേര്‍ക്കും കോവിഡ് വന്നുപോയതായി പഠനറിപ്പോര്‍ട്ട്. മറ്റ് താമസസമുച്ചയങ്ങളില്‍ 16 ശതമാനത്തിനും കോവിഡ് വന്നു പോയതായും കണ്ടെത്തി. പലരിലും രോഗം വന്നുപോയതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി.

8870 പേര്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരില്‍ കോവിഡിന് എതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്. ചേരിമേഖലയില്‍ വലിയൊരു വിഭാഗത്തിനു കോവിഡ് വന്നുപോയി എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നീതി ആയോഗ്, മുംബൈ കോര്‍പറേഷന്‍, ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവയുടെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗികളാണ് ഇപ്പോള്‍ കൂടുന്നത്. അതേസമയം ഇത്തരം രോഗികളില്‍ നിന്ന് രോഗം മറ്റുള്ളവര്‍ക്ക് പകരുകയും ചെയ്യും. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം കോവിഡ് പോസിറ്റീവ് ആയത് 9,211 പേര്‍. 298 പേര്‍ കൂടി മരിച്ചു; മൊത്തം മരണം 14,463 ആണ്. തമിഴ്‌നാട്ടില്‍ ഇന്നലെ 6,426 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ച്ത്. കര്‍ണാടകയില്‍ 5,503 പേര്‍ കൂടി കോവിഡ് ബാധിച്ചു.



from mangalam.com https://ift.tt/2P9KsJX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages