ന്യൂഡൽഹി: മധ്യപ്രദേശിൽ ഭരണനഷ്ടത്തിനിടയാക്കിയ ആഭ്യന്തര കലഹം രാജസ്ഥാനെയും പിടികൂടിയതോടെ നിലവിട്ട കപ്പലായി കോൺഗ്രസ് ദേശീയ നേതൃത്വം. പഴയ പടക്കുതിരയായ അശോക് ഗഹ്ലോതിന്റെ ഉറപ്പിൽ യുവനേതാവ് സച്ചിൻ പൈലറ്റിനെ ഒതുക്കി പ്രതിസന്ധി താത്കാലികമായി നിയന്ത്രിച്ചെങ്കിലും പാർട്ടിയുടെ നഷ്ടവും പരിക്കും ചെറുതല്ല. രാജസ്ഥാനുപിന്നാലെ പഞ്ചാബിലും ഛത്തീസ്ഗഢിലുംകൂടി തലയുയർത്തിയ പടലപ്പിണക്കത്തെ മെരുക്കാൻ ഈ അച്ചടക്കവാൾ പ്രയോഗം മുന്നറിയിപ്പാകില്ല. അതേസമയം, പ്രതിസന്ധി മുതലെടുക്കുമെങ്കിലും വേണ്ടത്ര അംഗബലമില്ലാത്ത സച്ചിനെ പിന്തുണച്ച് സർക്കാരിനെ വീഴ്ത്താനൊരുങ്ങേണ്ടെന്ന നിലപാടാണ് പ്രത്യക്ഷത്തിൽ ബി.ജെ.പി.യുടേത്. മഹാരാഷ്ട്രയിലെ പരാജയപ്പെട്ട രാഷ്ട്രീയനാടകം ആവർത്തിച്ച് ക്ഷീണമുണ്ടാക്കില്ല. എന്നാൽ, സച്ചിൻ ആളെണ്ണം തെളിയിച്ചാൽ പരിഗണിക്കാമെന്ന തീരുമാനമാണ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി.യുടെ വാതിൽ സച്ചിൻ പൈലറ്റിനായി തുറന്നുവെച്ചിരിക്കുകയാണെന്ന ദേശീയ നേതാവ് ഓം മാഥൂറിന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. പ്രത്യക്ഷ പ്രസ്താവനക്കപ്പുറം ബി.ജെ.പി. അണിയറയിൽ ശ്രമം തുടരുമെന്നാണ് സൂചന. രാഹുലിന്റെ ഡ്രീം ടീം മഹാരാഷ്ട്രയിൽ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേക്കേറിയതിന് തൊട്ടുപിന്നാലെയാണ് രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കലഹക്കൊടി ഉയർത്തിയത്. ഇരുവരും യുവനേതാക്കളും പാർട്ടിയുടെ ദേശീയമുഖങ്ങളുമാണ്. രാഹുൽ ഗാന്ധിയുടെ ഇടത്-വലത് കൈകളെന്നാണ് പാർട്ടിക്കുള്ളിൽ അറിയപ്പെട്ടത്. കോൺഗ്രസിനുള്ളിലെ പരമ്പരാഗത നേതൃഘടനയ്ക്ക് ബദലെന്ന നിലയിൽ ഡ്രീം ടീമായി രാഹുൽ വളർത്തിക്കൊണ്ടുവന്ന യുവാക്കളുടെ ക്യാമ്പിലെ പ്രമുഖരായിരുന്നു ഇരുവരും. രാഹുലിന്റെ ആശയംപേറി സംസ്ഥാന രാഷ്ട്രീയത്തിലും വൃദ്ധനേതൃത്വങ്ങൾക്കെതിരേ പോരാടി പ്രതിച്ഛായ ഉറപ്പിച്ചവരാണ്. എന്നാൽ, പോരാട്ടം മുറുകിയപ്പോൾ രാഹുൽ അടങ്ങിയ ഹൈക്കമാൻഡ് ഇരുവരെയും കൈവിടുകയും അച്ചടക്കത്തിന്റെ വാൾ വീശുകയും ചെയ്തു. കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്നങ്ങൾ ഈ രണ്ടു സംസ്ഥാനങ്ങളിൽ ഒതുങ്ങുന്നില്ല. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരേ മുൻ സംസ്ഥാന പ്രസിഡന്റ് പ്രതാപ് സിങ് ബജ്വയും മുൻ ഉപമുഖ്യമന്ത്രി നവ്ജ്യോത് സിങ് സിദ്ധുവും കൈകോർത്താണ് കരുനീക്കുന്നത്. ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേശ് ബഘേലും മുഖ്യമന്ത്രിസ്ഥാനം മോഹിച്ചിരുന്ന ആരോഗ്യമന്ത്രി ടി.എസ്. സിങ് ദേവും തമ്മിലാണ് കൊമ്പുകോർക്കൽ. Content Highlights:Rajastan congress BJP
from mathrubhumi.latestnews.rssfeed https://ift.tt/3j2WYbT
via
IFTTT
No comments:
Post a Comment