സ്വർണക്കടത്ത്: അന്വേഷണം മൂവാറ്റുപുഴ ‘ഗോൾഡൻ ഗ്രൂപ്പി’ലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 25, 2020

സ്വർണക്കടത്ത്: അന്വേഷണം മൂവാറ്റുപുഴ ‘ഗോൾഡൻ ഗ്രൂപ്പി’ലേക്ക്

കൊച്ചി: സ്വർണക്കടത്തുകേസിൽ അന്വേഷണം മൂവാറ്റുപുഴ സംഘമെന്നറിയപ്പെടുന്ന 'ഗോൾഡൻ ഗ്രൂപ്പി'ലേക്കും. ഈ ഭാഗത്തുനിന്ന് കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടായേക്കുമെന്നാണ് സൂചന. മൂവാറ്റുപുഴയിലെ കുപ്രസിദ്ധ സ്വർണക്കടത്തുസംഘത്തിന് തിരുവനന്തപുരം കേസിലെ ചിലരുമായി ബന്ധമുണ്ടെന്നും വിദേശത്തും കേരളത്തിലും സഹായമെത്തിച്ചതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തേ മൂവാറ്റുപുഴ സ്വദേശി ജലാൽ മുഹമ്മദ് പിടിയിലായിരുന്നു. ഇയാൾക്ക് മൂവാറ്റുപുഴ സംഘവുമായി നേരിട്ട് ബന്ധമില്ലെങ്കിലും സംഘത്തിലെ ചിലരെ ഉപയോഗപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മൂവാറ്റുപുഴ സ്വദേശിയും യു.എ.ഇ.യിൽ വ്യവസായിയുമായ റബിൻസിനെതിരേ കസ്റ്റംസ് അറസ്റ്റുവാറൻറിനൊരുങ്ങുന്നത്. ഇയാളുടെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഫൈസൽ ഫരീദിനെ യു.എ.ഇ.യിൽ സഹായിക്കുന്നത് റബിൻസ് ആണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി വിമാനത്താവളംമാത്രം കേന്ദ്രീകരിച്ചല്ല ഇവരുടെ പ്രവർത്തനമെന്നും വ്യക്തമായിട്ടുണ്ട്. സ്വർണത്തിലെ സംഘബലം ഗൾഫിൽനിന്ന് ഏറ്റവും കൂടുതൽ സ്വർണം കൊച്ചിയിലേക്ക് കടത്തിയത് മൂവാറ്റുപുഴ സംഘമാണ്. 2015-ൽ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായപ്പോഴാണ് ഇങ്ങനെയൊരു സംഘം ഉള്ളതായി ലോകമറിയുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരെയും ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലിക്കാരെയും ഉപയോഗപ്പെടുത്തിയായിരുന്നു ഇവരുടെ കടത്ത്. മൂവാറ്റുപുഴയിലെ നൗഷാദും സഹോദരൻ ഫൈസലുമായിരുന്നു നേതൃത്വം. എമിഗ്രേഷനിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻതന്നെയായിരുന്നു സ്വർണം വിമാനത്താവളത്തിനുപുറത്തെ പാർക്കിങ് മേഖലയിൽ എത്തിച്ചിരുന്നത്. ഇയാളും മൂവാറ്റുപുഴ സ്വദേശിയായിരുന്നു. സംഘാംഗങ്ങൾക്ക് കൈമാറുകയും കാറിലെ രഹസ്യഅറയിലേക്ക് മാറ്റി പുറത്തുകടക്കുകയുമായിരുന്നു രീതി. 2019-ൽ സംഘത്തലവൻ നൗഷാദിന്റെ സഹോദരൻ ഫൈസൽ വീണ്ടും സ്വർണക്കടത്തിനു പിടിയിലായി. ഇത്തവണ കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഹെഡ് ഹവിൽദാരെ ഉപയോഗപ്പെടുത്തിയായിരുന്നു കടത്ത്. Content Highlight: Gold smuggling: Investigation into Muvattupuzha Golden Group


from mathrubhumi.latestnews.rssfeed https://ift.tt/2P9a75P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages