തിരുവനന്തപുരം: 'സ്വയം കുഴിച്ച കുഴിയില്‍ വീണവരെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ കൈ നീളില്ല....' മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നവാക്കുകളാണ് ഇത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരാനിരിക്കെയാണ് കോടിയേരിയുടെ ലേഖനം.
ശിവശങ്കര്‍ വിശ്വാസത്തിന് കോട്ടമുണ്ടാക്കി. ഭരണശേഷിയുള്ള ഉദ്യോഗസ്ഥന്‍ എന്ന പരിഗണനയിലായിരുന്നു എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയത് എന്നാല്‍, ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റം ശിവശങ്കറില്‍ നിന്നുണ്ടായെന്നും കോടിയേരി പറയുന്നു.
പിണറായി സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവെപ്പിച്ച ചരിത്രം കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തുകേസ് വരും തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയാവില്ലെന്നും കോടിയേരി വ്യക്തമാക്കി.
from mangalam.com https://ift.tt/32rBhMQ
via IFTTT
No comments:
Post a Comment