ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ സൈനികതല ചര്‍ച്ചയില്‍ ധാരണയായതിനു പിന്നാലെ ഗല്‍വാന്‍ താഴ്‌വരയില്‍ പീരങ്കികള്‍ വിന്യസിച്ച് െചെനയുടെ ചതി. പട്രോളിങ്ങിനിടെ ഇന്ത്യന്‍ െസെന്യം ചോദ്യംചെയ്തതോടെയുണ്ടായ സംഘര്‍ഷം ബലപ്രയോഗത്തില്‍ എത്തിയെന്നു റിപ്പോര്‍ട്ട്. ഇന്ത്യയും കൂടുതല്‍ സേനാവിന്യാസവുമായി മുന്നോട്ട്.
കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തല്‍ ഉണ്ടായില്ലെങ്കിലും ഇരുഭാഗത്തും ഘട്ടംഘട്ടമായുള്ള സേനാപിന്മാറ്റത്തിനു ധാരണയായെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. െചെനയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ ഇത് ആവര്‍ത്തിച്ചു. അതിനു പിന്നാലെയാണു ഗല്‍വാനില്‍ സംഘര്‍ഷം കത്തിക്കയറിയത്.
പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്ന ഏഴു മേഖലകളില്‍ ഗല്‍വാന്‍ താഴ്‌വരയടക്കം നാലിടത്തുനിന്നു പിന്മാറാമെന്നു െചെന ഉറപ്പുനല്‍കിയെന്നാണു വിവരം. എന്നാല്‍ പാംഗോങ്, ഡെപ്‌സാങ്, ദൗലത് ബെഗ് ഓള്‍ഡി മേഖലകളില്‍ െചെന അവകാശവാദത്തില്‍ ഉറച്ചുനിന്നു. പ്രധാനമായും പാംഗോങ്ങാണ് അവരുടെ ഉന്നം. ഇവിടെ അഞ്ചു കിലോമീറ്റര്‍ പ്രദേശത്തു നിന്നു ഇന്ത്യ പിന്‍വാങ്ങണമെന്നാണ് അവരുടെ
ആവശ്യം. ഈ മൂന്നു പ്രദേശങ്ങള്‍ സംബന്ധിച്ച തര്‍ക്കത്തില്‍ വേറെ ചര്‍ച്ച നടത്താമെന്നും ശേഷിച്ച നാലു സ്ഥലങ്ങളില്‍നിന്ന് ഇരു െസെന്യങ്ങളും ഘട്ടംഘട്ടമായി പിന്മാറാമെന്നും പിന്നീടു ധാരണയായി.
അതിനു പിന്നാലെയാണ് െചെന രായ്ക്കുരാമാനം ഗല്‍വാന്‍ മേഖലയില്‍ ദീര്‍ഘദൂര പീരങ്കി സംവിധാനം വിന്യസിച്ചത്. ഇവ നേരത്തേതന്നെ എല്‍.എ.സിക്കപ്പുറം എത്തിച്ചിരുന്നതായാണു വിവരം. ടാര്‍പോളിന്‍ കൊണ്ടു മൂടിയിട്ടതുപോലെ ഉപഗ്രഹ ചിത്രങ്ങളില്‍ കണ്ടത് ഒളിപ്പിച്ചുവച്ച പീരങ്കി സംവിധാനങ്ങളായിരുന്നെന്നും ചര്‍ച്ചയിലെ ധാരണ അവഗണിച്ച് അവ യുദ്ധസജ്ജമാക്കിയെന്നും െസെനിക വൃത്തങ്ങള്‍ പറയുന്നു.
ദേശീയപാതകളുടേതടക്കം റോഡ് നിര്‍മാണ പദ്ധതികളില്‍നിന്ന് െചെനീസ് കമ്പനികളെ ഒഴിവാക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായമേഖലകളില്‍ െചെനീസ് നിക്ഷേപം അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെ തുടങ്ങിവച്ച നടപടികളുടെ തുടര്‍ച്ചയായാണു കൂടുതല്‍ മേഖലകളില്‍നിന്നു െചെനീസ് കമ്പനികളെ മാറ്റിനിര്‍ത്തുന്നത്. രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി നേരത്തേ ടിക്‌ടോക് അടക്കം 59 െചെനീസ് ഇന്റര്‍നെറ്റ്/മൊെബെല്‍ ആപ്ലിക്കേഷനുകള്‍ വിലക്കിയിരുന്നു.
റോഡ് നിര്‍മാണ പദ്ധതികളില്‍ െചെനീസ് കമ്പനികള്‍ക്കു പങ്കാളിത്തമുള്ള സംയുക്ത സംരംഭങ്ങളും അനുവദിക്കില്ലെന്നു ഗഡ്കരി വിശദീകരിച്ചു. െഹെവേ നിര്‍മാണപദ്ധതികളില്‍ െചെനീസ് കമ്പനികളെ വിലക്കിയും ഇന്ത്യന്‍ കമ്പനികള്‍ക്കു യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കിയുമുള്ള നയം െവെകാതെ പുറത്തിറക്കും. നിലവിലുള്ള പദ്ധതികള്‍ക്കും വരാനിരിക്കുന്ന ടെന്‍ഡറുകള്‍ക്കും പുതിയ തീരുമാനം ബാധകമായിരിക്കും. നിലവില്‍ ക്ഷണിച്ച ടെന്‍ഡറുകളില്‍ െചെനീസ് കമ്പനികളോ അവര്‍ക്കു പങ്കാളിത്തമുള്ള കമ്പനികളോ ഉണ്ടെങ്കില്‍ അതു റദ്ദാക്കി പുതിയ ടെന്‍ഡര്‍ ക്ഷണിക്കും.
സാങ്കേതികവിദ്യയുടെയോ രൂപകല്‍പ്പനയുടെയോ കാര്യത്തിലോ കണ്‍സള്‍ട്ടന്‍സിയായോ വിദേശ കമ്പനികളുമായി പങ്കാളിത്തം അനിവാര്യമാകുന്ന അവസരങ്ങളില്‍പ്പോലും ചൈനീസ് കമ്പനികളെ അനുവദിക്കില്ല. വിദേശനിക്ഷേപത്തിനു പ്രോത്സാഹനം നല്‍കുമ്പോള്‍ത്തന്നെ െചെനയില്‍നിന്നുള്ള നിക്ഷേപം അനുവദിക്കില്ലെന്നും ഗഡ്കരി വ്യക്തമാക്കി. െചെനയുമായുള്ള ബന്ധം വഷളാകുന്നതിനു മുമ്പുതന്നെ, അയല്‍രാജ്യങ്ങളില്‍നിന്നുള്ള വിദേശനിക്ഷേപത്തിനു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടണമെന്ന നിബന്ധന ഉള്‍പ്പെടുത്തി വിദേശനിക്ഷേപനയം ഭേദഗതി ചെയ്തിരുന്നു.
അതിനിടെ, ടെലികോം സേവനം 4ജിയിലേക്ക് ഉയര്‍ത്താന്‍ ബി.എസ്.എന്‍.എലും എം.ടി.എന്‍.എലും കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷണിച്ച ടെന്‍ഡറുകള്‍ െചെനീസ് കമ്പനികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി റദ്ദാക്കി. പുതിയ ടെന്‍ഡറില്‍ െചെനീസ് കമ്പനികളുണ്ടാകില്ല. തദ്ദേശ നിര്‍മിത ഉപകരണങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാകും പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയെന്ന് ഉന്നതോദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
നിലവില്‍ ടെലികോം ഉപകരണങ്ങളുടെ 75 ശതമാനവും ലഭ്യമാക്കുന്നത് വാവേ, സെഡ്ടിഇ എന്നീ െചെനീസ് കമ്പനികളാണ്. െചെനീസ് കമ്പനികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടെലികോം കമ്പനികള്‍ക്കു ടെലികോം മന്ത്രാലയം മുഖേന നിര്‍ദേശം നല്‍കാനും നീക്കമുണ്ട്. വാവേയ്ക്കു പങ്കാളിത്തം ലഭിക്കുമെന്നു കരുതിയിരുന്ന 5ജി സേവന നിബന്ധനകളുടെ കാര്യത്തിലും പുനരാലോചനയുണ്ടാകും.
നേരത്തേ െചെനീസ് കമ്പനിക്കു നല്‍കിയിരുന്ന 471 കോടി രൂപയുടെ റെയില്‍വേ സിഗ്നലിങ് കരാര്‍ റെയില്‍വേ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെ, െചെനീസ് കമ്പനികളുടെ പങ്കാളിത്തത്തോടെ നടത്താനിരുന്ന 5,000 കോടി രൂപയുടെ പദ്ധതികള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മരവിപ്പിച്ചു. െചെനീസ് കമ്പനികളുടെ െവെദ്യുതി മീറ്റര്‍ ഉപയോഗിക്കുന്നതിനു യു.പി. സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.
from mangalam.com https://ift.tt/2NP6gKc
via IFTTT
No comments:
Post a Comment