കേരളത്തില്‍ കൊവിഡ് പിടി മുറുക്കുമ്പോള്‍ ഗള്‍ഫ് സാധാരണ നിലയിലേയ്ക്ക്; നാട്ടിലേയ്ക്കുള്ള മടക്കയാത്ര മാറ്റിവെച്ച് പ്രവാസികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 22, 2020

കേരളത്തില്‍ കൊവിഡ് പിടി മുറുക്കുമ്പോള്‍ ഗള്‍ഫ് സാധാരണ നിലയിലേയ്ക്ക്; നാട്ടിലേയ്ക്കുള്ള മടക്കയാത്ര മാറ്റിവെച്ച് പ്രവാസികള്‍

ദുബായ് : മാസങ്ങള്‍ മുന്നോട്ടുപോയപ്പോള്‍സ്ഥിതി ആകെ മാറിമറിഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങുകയും ചെയ്യുന്നു. ഇതോടെ കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റിവച്ചിരിക്കുകയാണ് മലയാളികള്‍.

ഇന്ത്യയിലേക്കു മടങ്ങാന്‍ യുഎഇയില്‍ 5.46 ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 2.06 ലക്ഷം മാത്രമാണു യാത്ര തിരിച്ചത്. ഖത്തറില്‍ പൊതുഗതാഗത സംവിധാനങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ള മേഖലകള്‍ സജീവമായി. സെപ്റ്റംബര്‍ ഒന്നിന് സ്‌കൂളുകളില്‍ പഠനം പുനരാരംഭിക്കും.

കാര്യങ്ങള്‍ ഇങ്ങനെയായതോടെ അനുമതി ലഭിച്ച ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി. യുഎഇയില്‍ നിന്നു ദിവസേന 10 സര്‍വീസുകള്‍ വരെ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ മാത്രമാണുള്ളത്. ഖത്തറില്‍ നിന്നു നിലവില്‍ വന്ദേഭാരത് വിമാനങ്ങള്‍ മാത്രമാണ് ഇന്ത്യയിലേക്കുള്ളത്.

ബഹ്‌റൈനില്‍ നിന്നു നാട്ടിലേക്കു മടങ്ങാനുള്ളവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സൗദിയിലും കുവൈത്തിലും ഒമാനിലും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്രക്കാരില്ല. ഇതിനിടെ കേരളത്തില്‍നിന്നു ഗള്‍ഫിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് പല സംഘടനകളും.



from mangalam.com https://ift.tt/30CvtO5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages