ന്യൂഡല്‍ഹി: ബോളിവുഡിലെ യുവനടന്‍ സുശാന്ത് സിങ് രാജ്പൂതിന്റെ മരണം വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. സുശാന്തിന്റെ കരിയര്‍ നശിപ്പിക്കാനുള്ള ചിലരുടെ ഗൂഡനീക്കങ്ങളാണ് മരണത്തിന് കാരണമായതെന്നാണ് പലകോണില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനം. നടി കങ്കണയടക്കമുളളവര്‍ ശക്തമായി പ്രതികരിച്ചിരുന്നു. നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തിയും സംശയനിഴലിലാണ്. സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രവര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇപ്പോഴിതാ ബിഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ നടന്റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയിരിക്കുകയാണ്. റിയ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് പറഞ്ഞിരുന്നു. ഇതിനെ ഉറപ്പിക്കുന്ന തരത്തില്‍
സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പോലീസിന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
തുടര്‍ന്ന്, 'സത്യം ജയിച്ചു'വെന്ന് അങ്കിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നടന്റെ മരണത്തില്‍ ബിഹാര്‍ പോലീസ് കേസെടുത്തതില്‍ ആശയക്കുഴപ്പം ശക്തമാകുന്നതിനിടെ മുംബൈ പോലീസിന് പൂര്‍ണപിന്തുണയുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി രംഗത്തെത്തി. ന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കേസ് സിബിഐക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നും അനില്‍ ദേശ്മുഖ് വ്യക്തമാക്കി.
from mangalam.com https://ift.tt/3geBIOF
via IFTTT
No comments:
Post a Comment