കെ-ഫോണിലേക്കും അന്വേഷണക്കുരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 18, 2020

കെ-ഫോണിലേക്കും അന്വേഷണക്കുരുക്ക്

കൊച്ചി: സ്വർണക്കടത്തിൽനിന്ന് അന്വേഷണം സർക്കാർ വകുപ്പുകളിലേക്കും എത്തിയതോടെ ‘കെ-ഫോണി’നും കുരുക്ക് മുറുകുന്നു. ഐ.ടി. നിയമനങ്ങളെല്ലാം അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചതോടെ കെ-ഫോൺ കമ്പനിയിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ള്യു.സി.) നടത്തിയ ഇടപെടലുകളും അന്വേഷണപരിധിയിലായി.കമ്പനിയുടെ തലപ്പത്ത് സ്വപ്നാ സുരേഷിനെ എത്തിക്കാൻ എം. ശിവശങ്കർ നീക്കംനടത്തിയിരുന്നു എന്ന് ആരോപണമുണ്ട്. സർക്കാരിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാതെ വൻശമ്പളത്തിൽ സ്വപ്നയടക്കമുള്ളവരുടെ നിയമനം നടത്താനായിരുന്നു പദ്ധതി. സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) കമ്പനിയുടെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് പി.ഡബ്ല്യു.സി. ആണ്. വിവാദത്തിലായതോടെ സംസ്ഥാനത്തിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതിനു സമാനമായി കെ-ഫോണിൽനിന്നും പി.ഡബ്ല്യു.സി.യെ ഒഴിവാക്കേണ്ടിവരും.കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെ.എസ്.ഐ.ടി.ഐ.എൽ.) വൈദ്യുതിബോർഡും ചേർന്ന് രൂപവത്കരിച്ച കെ-ഫോൺ കമ്പനിയിൽ സംസ്ഥാന സർക്കാരിന് രണ്ടു ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. കെ.എസ്.ഐ.ടി.ഐ.എലിനും വൈദ്യുതി ബോർഡിനും 49 ശതമാനം വീതമാണ് ഓഹരിപങ്കാളിത്തം. കമ്പനി രൂപവത്കരിച്ചതുമുതൽ കെ.എസ്.ഐ.ടി.ഐ.എലിനാണ് മുഴുവൻ നിയന്ത്രണവും.ശിവശങ്കർ ചെയർമാനായ കെ.എസ്.ഐ.ടി.ഐ.എൽ. ആണ് പി.ഡബ്ല്യു.സി.യെ ടെൻഡർ വിളിക്കാതെ കമ്പനി നടത്തിപ്പിനുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റായി നിശ്ചയിച്ചത്. കെ-ഫോണിനുവേണ്ടി പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് പുറമേനിന്ന് ആളുകളെ നിയമിക്കാനുള്ള കമ്മിറ്റിയുടെ ചെയർമാൻ എം. ശിവശങ്കറാണ്. പി.ഡബ്ല്യു.സി. തയ്യാറാക്കിയ റിപ്പോർട്ടിൽ ഉന്നത ഉദ്യോഗസ്ഥർക്കും ഭരണസംവിധാനത്തിനുംവേണ്ട ചെലവുകൾ ആദ്യവർഷം 3.32 കോടി രൂപയാണ്. ഒാരോ വർഷവും 10 ശതമാനം ഉയരും.കെ-ഫോണിന്റെ ഒാപ്പറേഷൻസ് ജനറൽ മാനേജർക്ക് ആദ്യവർഷം 24 ലക്ഷം, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർക്ക് 12 ലക്ഷം, അഡ്മിനിസ്‌ട്രേഷൻ മാനേജർക്ക് ആദ്യവർഷം 10 ലക്ഷം എന്നിങ്ങനെയാണ് ശന്പളം നിശ്ചയിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2ZHZxc4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages