പ്രാര്‍ത്ഥനകള്‍ സഫലം...; അപൂര്‍വ രക്തം വേണ്ടി വന്നില്ല, അനുഷ്‌കയുടെ ശസ്ത്രക്രിയ വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 10, 2020

പ്രാര്‍ത്ഥനകള്‍ സഫലം...; അപൂര്‍വ രക്തം വേണ്ടി വന്നില്ല, അനുഷ്‌കയുടെ ശസ്ത്രക്രിയ വിജയം

കൊച്ചി: ആ അപൂര്‍വ്വ രക്തം മറ്റൊരാളില്‍ നിന്ന് സ്വീകരിക്കാതെ തന്നെ ശസ്ത്രക്രിയയെ ജയിച്ച് അനുഷ്‌ക. 'പി നള്‍' എന്ന അപൂര്‍വ രക്തഗ്രൂപ്പുമായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചതിനു ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്ലാസ്റ്റിക് സര്‍ജറി, ഹെഡ് ആന്‍ഡ് നെക് സര്‍ജറി ചെയര്‍മാനും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യര്‍ അറിയിച്ചു.

ഗുരുതര ശസ്ത്രക്രിയ ആയിരുന്നു വ്യാഴാഴ്ച നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി സന്തോഷ് നായരുടെ മകളാണ് അനുഷ്‌ക. 2019 ജൂലായില്‍ ഗുജറാത്തില്‍ വെച്ച് കളിക്കുന്നതിനിടെ വീടിന്റെ ടെറസില്‍ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കുട്ടി 25 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു.

ഭക്ഷണത്തിലൂടെ രക്തത്തിലെ കൗണ്ട് കൂട്ടിയാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചത്. ഗുജറാത്തിലെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നെങ്കിലും പിന്നീട് അണുബാധയുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 23-നാണ് കുട്ടിയെ അമൃതയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കുട്ടിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് 'പി നള്‍' രക്തദാതാവിനെ അന്വേഷിച്ചുള്ള സന്ദേശങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.



from mangalam.com https://ift.tt/2ZWWZFL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages