ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 10, 2020

ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ട: ഹോം ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയതിന് ആരോഗ്യപ്രവർത്തകർ ഒാടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്. മൂന്നാംതീയതി റിയാദിൽനിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ചെന്നീർക്കര സ്വദേശി തിങ്കളാഴ്ചയാണ് പത്തനംതിട്ട നഗരത്തിലെത്തിയത്. മുഖാവരണം ധരിക്കാതെ വാഹനത്തിലെത്തിയതിനാണ് ഇയാളെ പോലീസ് തടഞ്ഞത്. വിദേശത്തുനിന്നെത്തിയതാണെന്ന് അറിഞ്ഞതോടെ ആരോഗ്യപ്രവർത്തകരെത്തി ആംബുലൻസിൽ കയറാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. നാല് ആരോഗ്യപ്രവർത്തകർ വട്ടംപിടിച്ചിട്ടും കുതറിയോടിയ പ്രവാസിയെ തുണികൊണ്ട് കൈയുംകാലും കെട്ടിയാണ് ആംബുലൻസിൽ കയറ്റിയത്. ഇദ്ദേഹം കോഴഞ്ചേരി ജില്ലാആശുപത്രിയിലാണുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/3iOo5aB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages