സ്വീകരിക്കുന്നത് പിണറായിയെ മുറപ്പെടുത്താതെയുള്ള നയം ; ബി.ജെ.പി. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരേ പി.പി. മുകുന്ദന്‍ വീണ്ടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 29, 2020

സ്വീകരിക്കുന്നത് പിണറായിയെ മുറപ്പെടുത്താതെയുള്ള നയം ; ബി.ജെ.പി. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരേ പി.പി. മുകുന്ദന്‍ വീണ്ടും

തിരുവനന്തപുരം: ബി.ജെ.പി. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരേ പി.പി. മുകുന്ദന്‍ വീണ്ടും രംഗത്ത്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മുറിവേല്‍പ്പിക്കാതെയുള്ള നയമാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന പ്രചാരണം നടക്കുന്നെന്നു മുന്നറിയിപ്പു നല്‍കിയാണു മുകുന്ദന്റെ നീക്കം. നേതൃത്വങ്ങളെ വിമര്‍ശിച്ചുള്ള മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് ആയതോടെയാണു ബി.ജെ.പിയേടുള്ള അകല്‍ച്ച അവസാനിപ്പിച്ച് മുകുന്ദന്‍ വീണ്ടും സജീവമായത്.

സുരേന്ദ്രന്‍ തന്നെയാണ് ഈ തിരിച്ചു വരവിനു വഴിയൊരുക്കിയതും. മടങ്ങിവരവില്‍ അദേഹത്തിന് നിര്‍ണായക സ്ഥാനം ലഭിക്കുമെന്ന ഉറപ്പും കൊടുത്തിരുന്നു. എന്നാല്‍, ഇതുവരെയും അര്‍ഹിക്കുന്ന പരിഗണന കേന്ദ്ര-സംസ്ഥാന നേതൃത്വം അദേഹത്തിനു നല്‍കിയിരുന്നില്ല. ഇതില്‍ അസംതൃപ്തി ഉണ്ടായിരുന്നെങ്കിലും അത് പരസ്യമാക്കിയിരുന്നില്ല. ഫെയ്‌സ്ബുക്കിലൂടെയുള്ള പുതിയ അഭിപ്രായപ്രകടനം ബി.െജ.പി. നേതൃത്വത്തോടുള്ള നീരസമായാണ് പാര്‍ട്ടി പ്രവര്‍ത്തകരും വിലയിരുത്തുന്നത്.

സംസ്ഥാന അധ്യക്ഷനായശേഷം കെ. സുരേന്ദ്രന് പഴയപോരാട്ടവീര്യം നഷ്ടമായെന്നും സി.പി.എമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും മൃദുസമീപനമാണ് പുലര്‍ത്തുന്നതെന്നുമുള്ള ആക്ഷേപം ശക്തിപ്രാപിക്കുന്നതിനിടെയാണ് മുകുന്ദന്റെ അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്.

ശബരിമല യുവതീ പ്രവേശം സംബന്ധിച്ച് ഈശ്വരവിശ്വാസികള്‍ ഒന്നടക്കം പങ്കെടുത്ത പ്രക്ഷോഭം അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് നേട്ടമുണ്ടാക്കിയെന്നത് പാഠമാകേണ്ടതുണ്ടെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം സംസ്ഥാന നേതൃത്വത്തിനുള്ള മുകുന്ദന്റെ മുന്നറിയിപ്പു കൂടിയാണ്. കേരളീയ പൊതുസമൂഹം ഇടത്-വലത് മുന്നണികളുടെ മാറി മാറിയുള്ള ഭരണത്തില്‍ മടുത്ത് ബദലിനു വേണ്ടി കാത്തിരിക്കുന്നുവെന്നത് ഗൗരവത്തില്‍ കാണേണ്ട സമയമാണിതെന്നു മുകുന്ദന്‍ ചൂണ്ടിക്കാട്ടുന്നു.

കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരു പരിവര്‍ത്തത്തിന്റെ ചാലകശക്തിയാവുക എന്നത് കാലത്തിന്റെ വെല്ലുവിളിയായി ബി.ജെ.പി. ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഇത് വിജയകരമായി നടപ്പാക്കാന്‍ ജനങ്ങള്‍ക്കിടയിലെ പാര്‍ട്ടിയുടെ സ്വീകാര്യതയും വിശ്വാസ്യതയും വര്‍ധിച്ചേ മതിയാകൂവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്. പാര്‍ട്ടിയെക്കുറിച്ച് ജനമനസില്‍ തെറ്റിധാരണകളും സംശയങ്ങളും ഉയര്‍ത്തുന്ന പ്രചാരണം ചിലര്‍ നടത്തുന്നത് അവഗണിക്കാവുന്നതല്ല.

അതീവ ഗുരുതരസ്വഭാവം ഉള്ള റിപ്പോര്‍ട്ട് ആണ് അവയില്‍ ചിലത്. ബി.ജെ.പിയുടെ മാത്രമല്ല, മൊത്തം സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ദേശീയ നേതാക്കളുടെ പേരുകള്‍ പോലും ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മുറിവേല്‍ക്കാതിരിക്കാന്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലും ബി.ജെ.പി. കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്നൊക്കെ റിപ്പോര്‍ട്ട് വന്നിട്ടും സംസ്ഥാന നേതൃത്വത്തിന് ഇതിനെതിരേ ഒന്നും ചെയ്യാനാകുന്നില്ലെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തുന്നു.



from mangalam.com https://ift.tt/3hQluMc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages