ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു; സംസ്ഥാനത്ത് ഗുരുതരമായ അവസ്ഥ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 4, 2020

ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു; സംസ്ഥാനത്ത് ഗുരുതരമായ അവസ്ഥ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതി മാറിമറിയുകയാണ്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ഈ നഗരങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്ന ഘട്ടത്തിലേക്ക് വൈകാതെ കടന്നേക്കുമെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്.

തിരുവനന്തപുരം ജില്ലയിലെ 40 സമ്പര്‍ക്ക രോഗികളില്‍ 25 പേര്‍ക്കും എറണാകുളം ജില്ലയിലെ 42 സമ്പര്‍ക്ക രോഗികളില്‍ 10 പേര്‍ക്കും എങ്ങനെ രോഗം പകര്‍ന്നെന്നു കണ്ടെത്താനായിട്ടില്ല. സമൂഹവ്യാപന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ കടന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് വേണം കരുതാന്‍. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളുടെ എണ്ണവും കൂടുന്നുണ്ട്.

ഇന്നും നാളെയും കൂടി സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഇരുനഗരങ്ങളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാനാണ് ആലോചന.
സമൂഹവ്യാപനം നടന്നുകഴിഞ്ഞതായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) നിഗമനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായി കേരള ഘടകം പ്രസിഡന്റ് ഏബ്രഹാം വര്‍ഗീസ് പറഞ്ഞു.

ഇന്നലെ മാത്രം സംസ്ഥാനത്ത് 240 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതര്‍ 5204 ആയി. വിദേശത്തു നിന്നു വന്ന 152 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന 52 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. 17 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം. ഇതിനു പുറമേ കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ (ഡിഎസ്‌സി) 11 പേര്‍ക്കും 4 സിഐഎസ്എഫുകാര്‍ക്കും തൃശൂരിലെ 4 ബിഎസ്എഫുകാര്‍ക്കും രോഗം ബാധിച്ചു. 209 പേര്‍ രോഗമുക്തരായി.



from mangalam.com https://ift.tt/3itm9UN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages