തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ നടക്കുന്ന തെരുവ് പ്രതിഷേധങ്ങൾ മനുഷ്യജീവനു നേരെയുള്ള വെല്ലുവിളിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. കോവിഡ് സമൂഹവ്യാപനത്തിനരികിൽ നിൽക്കുകയാണ് കേരളം. ഈ ഘട്ടത്തിൽ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിഷേധം വിലകുറഞ്ഞ രാഷ്ട്രീയസമരമാണെന്നും സി.പി.എം. ആരോപിച്ചു. സ്വർണക്കടത്തിലെ പ്രതികളെയും ഒത്താശക്കാരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം എന്നതാണ് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ആവശ്യം. ഇതുപ്രകാരമാണ് എൻ.ഐ.എ. ഉൾപ്പെടെ ഏത് കേന്ദ്ര ഏജൻസിയുടെയും അന്വേഷണത്തിന് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടത്. നാലുവർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ജനതയുടെ അന്തസ്സിന്റെ കേന്ദ്രമാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡംപോലും കാറ്റിൽപ്പറത്തി അക്രമാസക്ത സമരം നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഈ രോഗവ്യാപനത്തിന്റെ ആപൽഘട്ടത്തിൽ മനുഷ്യജീവൻവെച്ചുള്ള പന്താടലാണ്. ഈ അരാജക സമരത്തിനെതിരാണ് ജനവികാരമെന്ന് വിവേകമുണ്ടെങ്കിൽ മനസ്സിലാക്കണം. അന്വേഷണം ശരിയായി നടന്നാൽ പലരും കുടുങ്ങുമെന്ന ഭയം ബി.ജെ.പി.യെയും യു.ഡി.എഫിനെയും വിറളിപിടിപ്പിച്ചിട്ടുണ്ട്. കള്ളക്കടത്ത് ശക്തികളെയും സഹായികളെയും പുറത്തുകൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് തുരങ്കംവെയ്ക്കാനാണോ ഈ പ്രക്ഷോഭമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. Content Highlights: CPM secretariat terms protests a challenge to human lives
from mathrubhumi.latestnews.rssfeed https://ift.tt/2ZVodg1
via
IFTTT
No comments:
Post a Comment