ക്വാറന്റീൻ കേന്ദ്രത്തിലേക്കുള്ള കേക്കിൽ ഹാൻസ് പായ്ക്കറ്റുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 16, 2020

ക്വാറന്റീൻ കേന്ദ്രത്തിലേക്കുള്ള കേക്കിൽ ഹാൻസ് പായ്ക്കറ്റുകൾ

എടപ്പാൾ: ക്വാറൻറീൻ കേന്ദ്രത്തിൽ കഴിയുന്ന സുഹൃത്തിന് ഹാൻസ് എത്തിക്കാനുള്ള കൂട്ടുകാരുടെ തന്ത്രം കള്ളിപ്പൂച്ച പൊളിച്ചു. പ്രവാസിക്ക് കൊടുക്കാൻ വെച്ച കേക്ക് വൊളന്റിയർമാരുടെ കണ്ണുവെട്ടിച്ച് പൂച്ച കടിച്ചതാണ് വിനയായത്.എടപ്പാൾ ശ്രീവൽസം ക്വാറന്റീൻ കേന്ദ്രത്തിലാണ് സംഭവം. ഗൾഫിൽ നിന്നെത്തിയയാൾ ക്വാറന്റീൻ കേന്ദ്രത്തിൽ ബോറടിച്ച് കഴിയുന്നതിലെ സങ്കടം കൂട്ടുകാർക്ക് സഹിച്ചില്ല. തലപുകഞ്ഞാലോചനക്കൊടുവിൽ കണ്ടെത്തിയ ബുദ്ധിയായിരുന്നു അത്. ബേക്കറി സാധനങ്ങൾക്കൊപ്പം ഒരു കേക്ക് പ്രത്യേകം പറഞ്ഞുണ്ടാക്കി. മുകൾഭാഗത്ത് ഒരുകഷണം തുരന്നെടുത്ത് ഉള്ളിൽ ചെറിയ അറയുണ്ടാക്കി. അതിനുള്ളിൽ നിരോധിച്ച പുകയില ഉത്‌പന്നങ്ങളുടെ പായ്ക്കറ്റുകൾ നിറച്ചു. പരീക്ഷണം വിജയിച്ചാൽ രഹസ്യഅറയിലൂടെ കൂടുതൽ ലഹരി എത്തിക്കാമെന്ന് പദ്ധതിയുമിട്ടു. എന്നാൽ കേക്ക് ആളുടെ അടുത്തെത്താൻ നിമിഷങ്ങൾ ബാക്കിയിരിക്കെയാണ് കള്ളിപ്പൂച്ച പണിപറ്റിച്ചത്. കുറച്ചുഭാഗം പൂച്ച കടിച്ചതുകണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികമാരും ട്രോമാകെയർ വൊളന്റിയർമാരും കേക്ക് മുറിച്ച് പൂച്ചകൾക്കുതന്നെ വീതിച്ചുനൽകാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് കേക്കിനുള്ളിൽനിന്ന് ലഹരിപായ്ക്കറ്റുകൾ പുറത്തായത്. ട്രോമാകെയർ ചങ്ങരംകുളം യൂണിറ്റ് ലീഡർ സാജിത, അജ്മൽ, എന്നിവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികമാർ. വിവരമറിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകനായ എൻ. അബ്ദുൾജലീൽ പ്രവാസിക്കും സുഹൃത്തുക്കൾക്കും ശക്തമായ താക്കീതു നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2WIYc2P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages