തൃശ്ശൂര്‍: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം നോക്കാന്‍ ഇന്നലെ എത്തിയവര്‍ ഞെട്ടി. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ലിങ്കുകളുപയോഗിച്ച് റിസള്‍ട്ട് അറിയാന്‍ വെബ്‌സൈറ്റ് തുറന്നതോടെ, കണ്ടത് മറ്റ് കാഴ്ചകളായിരുന്നു. വ്യാജ വെബ്‌സൈറ്റാണെന്ന് അറിയാതെ അധ്യാപകരടക്കം ഈ സന്ദേശങ്ങള്‍ പങ്കുവെച്ചിരുന്നു.
കേരളപരീക്ഷഭവന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച സൈറ്റിന്റെ ലിങ്കും ഇതില്‍ ചേര്‍ത്തിരുന്നു. സ്‌പെല്ലിങ്ങില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ മാറ്റം വരുത്തിയതാണ് വ്യാജ വെബ്‌സൈറ്റ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒന്നിച്ചിരുന്നാണ് പലയിടങ്ങളിലും റിസള്‍ട്ട് നോക്കിയത്.
അശ്ലീലസൈറ്റ് കണ്ടതോടെ പലരും തങ്ങളെ വിളിച്ച് പരാതി പറഞ്ഞതായി ചതിയറിയാതെ സൈറ്റ് വിലാസം പങ്കുവെച്ച അധ്യാപകരിലൊരാള്‍ പറഞ്ഞു. എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിക്കുന്ന സമയത്തും ഇത്തരം തട്ടിപ്പ് നടന്നിരുന്നതായും ഇക്കാര്യം കോഴിക്കോട് സൈബര്‍ ഡോമില്‍ ചര്‍ച്ച ചെയ്തതായും സൈബര്‍ പോലീസ് അധികൃതരും പറഞ്ഞു.
from mangalam.com https://ift.tt/2OtKJqW
via IFTTT
No comments:
Post a Comment