കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഒരുമിച്ചിരുത്തിയുള്ള വിശദമായ ചോദ്യം ചെയ്യൽ എൻഐഎ തുടങ്ങി. കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. എൻ.ഐ.എ അന്വേഷണ ഉദ്യോഗസ്ഥൻ സി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെയുളള നടപടി ക്രമങ്ങളിലേക്ക് എൻ.ഐ.എ നീങ്ങുക. ബാഗേജിലൊളിപ്പിച്ച സ്വർണം കടത്താൻ വ്യാജ രേഖ ഉണ്ടാക്കിയ കാര്യങ്ങളിലടക്കം കൂടുതൽ വിവരങ്ങൾ എൻഐഎയ്ക്ക് ശേഖരിക്കേണ്ടതുണ്ട്. ഇതിലുപയോഗിച്ചിരിക്കുന്ന എംബസിയുടെ എംബ്ലവും സീലും വ്യാജമാണെന്നാണ് എൻ.ഐ.എയുടെ പ്രഥമിക വിലയിരുത്തൽ. സുരക്ഷിതമായി ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയതെന്നും എൻ.ഐ.എ വിലയിരുത്തുന്നു. വ്യാജ രേഖ നിർമിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലൂടെ കണ്ടെത്തുകയാണ് എൻ.ഐ.എ സംഘത്തിന്റെ ലക്ഷ്യം. ജ്വല്ലറിയാവശ്യത്തിനാണ് സ്വർണം കടത്തിയതെന്ന പ്രതികളുടെ വാദം എൻ.ഐ.എ മുഖവിലയ്ക്കെടുത്തിട്ടില്ല. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ കൂടുതൽ കണ്ണികളുണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. Content Highlight: Gold smuggling case: NIA begins interrogation
from mathrubhumi.latestnews.rssfeed https://ift.tt/3erkOe2
via
IFTTT
No comments:
Post a Comment