കൊച്ചി: രോഗബാധിതർ കൂടിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാവാതെ തളരുകയാണ് ആരോഗ്യപ്രവർത്തകർ. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയതോടെ അവധിപോലും ഇല്ലാതെ പ്രവർത്തിക്കുകയാണ് ഇവർ. ഈ സാഹചര്യത്തിൽ പൊതുസ്ഥലംമാറ്റ പട്ടികയെങ്കിലും പരിഗണിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതു സ്ഥലംമാറ്റങ്ങളെല്ലാം റദ്ദാക്കിയതോടെ സ്വന്തം സ്ഥലങ്ങളിലേക്ക് മാറ്റം പ്രതീക്ഷിച്ചിരുന്നവർ നിരാശയിലായി. വിരമിക്കാൻ മാസങ്ങൾ മാത്രമുള്ളവർക്ക് സ്വന്തം സ്ഥലത്തേക്ക് ഇനി മാറ്റംകിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതായി. കോവിഡ് പശ്ചാത്തലത്തിൽ മറ്റു വകുപ്പുകൾ പകുതിപ്പേരെ മാത്രം ജോലിക്കു നിയോഗിച്ച് പ്രവർത്തിക്കുമ്പോൾ ആരോഗ്യവകുപ്പിലെ താഴെത്തട്ടിലെ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്ന എല്ലാവരും ദിവസവും ജോലിക്കെത്തണം. അവധിയപേക്ഷ പെരുകുന്നു കോവിഡ് കാലം നീണ്ടതോടെ പലരും അവധിയപേക്ഷ നൽകിത്തുടങ്ങി. രണ്ടാഴ്ചയ്ക്കിടെ 250 അപേക്ഷ കിട്ടി. ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗബാധിതർ കൂടുന്ന സാഹചര്യത്തിലാണ് അവധിയപേക്ഷ വർധിച്ചത്. അത്യാവശ്യമല്ലാത്തവ പരിഗണിക്കുന്നില്ല. താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും പരിചയക്കുറവ് തടസ്സമാണ്. ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുമ്പോൾ സമ്പർക്കമുണ്ടായ ഒട്ടേറെപ്പേർ നിരീക്ഷണത്തിൽ പോകേണ്ടിവരുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. Content Highlights:covid 19 and health care workers
from mathrubhumi.latestnews.rssfeed https://ift.tt/31OrZdL
via
IFTTT
No comments:
Post a Comment