ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തില്‍ ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പുറത്ത്. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്. വീഡിയോ വൈറലായതോടെ ഐക്യരാഷ്ട്രസഭ അന്വേഷണത്തിന് ഉത്തരവിട്ടു. ദുരുപയോഗം, വഞ്ചന, അഴിമതി തുടങ്ങിയ കാര്യങ്ങള്‍ ആന്വേഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആഭ്യന്തര മേല്‍നോട്ട ഓഫീസാണ് ഇക്കാര്യം അന്വേഷിക്കുക.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തില്‍ രണ്ട് പേര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഇസ്രായേലിലെ ടെല്‍ അവിവില്‍ നിന്നുള്ള വീഡിയോദൃശ്യമാണ് പ്രചരിച്ചത്. ഇതിനെ തുടര്‍ന്നാണ് യുഎന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 18 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്ത് എത്തിയിരിക്കുന്നത്.
[IMG]
ഈ വീഡിയോ യുഎന്‍ തലവനെ ഞെട്ടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്തതായി യു.എന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക് പറഞ്ഞു. രണ്ടു ദിവസം മുമ്പ് തന്നെ അന്വേഷണം ആരംഭിച്ചതായും എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡിലെ സിഗ്‌നലിന് സമീപം നിര്‍ത്തിയ വെളുത്ത കാറില്‍ നിന്നും രണ്ട് ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരുടെ ദൃശ്യങ്ങളാണ് പുറത്ത് എത്തിയത്. ടെല്‍ അവിവിലെ ഹാ യാര്‍കോണ്‍ തെരുവിലെ തിരക്കേറിയ റോഡിന് അരികിലുള്ള ഏതെങ്കിലും കെട്ടിടത്തിന്റെ മുകളില്‍ നിന്നാവാം ദൃശ്യം പകര്‍ത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎന്‍ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്ന ആളുടെ മടിയില്‍ ചുവന്ന വസ്ത്രം ധരിച്ച ഒരു സ്ത്രീ ഇരിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. കാറിന്റെ മുന്‍സീറ്റില്‍ മറ്റൊരാള്‍ ഇരിക്കുന്നതും വ്യക്തമാണ്. എന്നാല്‍ വീഡിയോയില്‍ കാറിന്റെ ഡ്രൈവറെ കാണാന്‍ കഴിയുന്നില്ല. ഇസ്രേയലില്‍ സമാധനം പുനഃസ്ഥാപിക്കാനായി പ്രവര്‍ത്തിക്കുന്ന യുഎന്നിലെ ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്ന സ്!ത്രീ പുരുഷന്മാര്‍ സൂചന.
from mangalam.com https://ift.tt/2ZwnukW
via IFTTT
No comments:
Post a Comment