ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിയമവിരുദ്ധമായി ഫോൺ ചോർത്തി എന്ന ആരോപണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗജേന്ദ്ര സിങ് ശെഖാവത്തുമായി ചേർന്ന് വിമതർ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതിന്റെ ഫോൺ ശബ്ദ രേഖ പുറത്തുവന്നതിന് പിന്നാലെ രണ്ടു വിമത എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ശെഖാവത്തും കോൺഗ്രസ് എംഎൽഎമാരായ ഭൻവർ ലാൽ ശർമ, വിശ്വേന്ദ്ര സിങ് എന്നിവരും ആരോപണം നിഷേധിക്കുകയും തങ്ങളുടെ ശബ്ദമല്ല പുറത്തുവന്ന ക്ലിപ്പിലുള്ളതെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അശോക് ഗെഹ്ലോത് സർക്കാർ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ ഫോൺ അനധികൃതമായി ചോർത്തുന്നുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. സിബിഐ അന്വേഷണവും ബിജെപി ആവശ്യപ്പെട്ടു. ഈ ആരോപണത്തിലാണ് ഇപ്പോൾ ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് ബിജെപി ആരോപണത്തിലൂടെ സമ്മതിച്ചതായി കോൺഗ്രസും പറഞ്ഞു. ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ സ്പീക്കർ സി.പി.ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം കേന്ദ്ര മന്ത്രിക്കും വിമത എംഎൽഎമാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സർക്കാരിനെ അട്ടിമറക്കാൻ ഗൂഢാലോചന നടത്തിയത് അന്വേഷിക്കുന്ന പ്രത്യേക സംഘം നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റ് തന്റെ അനുഭാവികളായ എംഎൽഎമാരുമായി ഹരിയാണയിലേക്ക് പോയത്. Content Highlights:On Phone Tapping Allegations, Home Ministry Asks Rajasthan For Report
from mathrubhumi.latestnews.rssfeed https://ift.tt/32yyG3G
via
IFTTT
No comments:
Post a Comment