സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു സ്ത്രീ കൂടി കസ്റ്റഡിയില്‍ ; സ്വപ്നാ സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരെയും തെരയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 7, 2020

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു സ്ത്രീ കൂടി കസ്റ്റഡിയില്‍ ; സ്വപ്നാ സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരെയും തെരയുന്നു

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തു. സ്വപ്നാസുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യയെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുള്ളതായിട്ടാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി നെടുമങ്ങാടുള്ള സന്ദീപിന്റെ വീട്ടിലെത്തിയാണ് ഇവരെ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്ത് ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.

നെടുമങ്ങാട് സ്വദേശിയായ സന്ദീപ് ഒളിവിലാണ്. സ്വര്‍ണ്ണക്കടത്തില്‍ സന്ദീപിനോ ഭാര്യയ്‌ക്കോ ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം വ്യക്തമാകുന്നതിനാണ് സന്ദീപ് നായരുടെ ഭാര്യയെ ചോദ്യം ചെയ്യുന്നത്. സന്ദീപ് നായര്‍ക്ക് സരിത്തും സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് കരുതുന്നത്. സന്ദീപും ഭാര്യയും സ്വര്‍ണ്ണക്കടത്തില്‍ കാരിയറായിട്ടെങ്കിലും പ്രവര്‍ത്തിച്ചിരിക്കാമെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന സംശയം. സന്ദീപും സരിത്തും സ്വപ്നയും ചേര്‍ന്നുള്ള ചില സംയുക്ത സംരംഭങ്ങളും സാമ്പത്തീക ഇടപാടുകളും ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. അടുത്തിടെ സന്ദീപിന്റെ നെടുമങ്ങാട്ട് തുടങ്ങിയ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തത് സ്പീക്കര്‍ ശ്രീരാമകൃഷ്ണനായിരുന്നു.

ഈ വര്‍ക്ക്‌ഷോപ്പ് സന്ദീപാണ് നോക്കി നടത്തുന്നതെങ്കിലും സ്വപ്നാ സുരേഷും സരിത്തും ഉള്‍പ്പെട്ട പങ്കാളിത്ത ബിസിനസായിരിക്കാം എന്നാണ് സംശയിക്കുന്നത്. ഇവര്‍ മൂവരും തമ്മില്‍ സാമ്പത്തീക ഇടപാടുകള്‍ ഉണ്ടായിരുന്നതരായും കരുതുന്നു. സന്ദീപും ഇപ്പോള്‍ മുങ്ങിയിരിക്കുകയാണ്. രണ്ടു ദിവസമായി സന്ദീപ് നായര്‍ വര്‍ക്ക്‌ഷോപ്പില്‍ വരുന്നില്ല. സന്ദീപിലേക്ക് നീളുന്ന അന്വേഷണം വഴി സ്വപ്നയിലേക്ക് എത്തിച്ചേരാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം തന്നെ സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്ത ശേഷമേ അറസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കൂ. കേസിലെ പ്രധാനപ്രതി സ്വപ്നയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സന്ദീപും സ്വപ്നയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും സ്വപ്നയെക്കുറിച്ചുള്ള വിവരങ്ങള്‍ സന്ദീപിനറിയാം എന്നുമാണ് വിലയിരുത്തല്‍. സന്ദീപിനൊപ്പമായിരിക്കും സ്വപ്ന ഒളിവില്‍ പോയത് എന്ന സാധ്യതയും കണക്കിലെടുക്കുന്നുണ്ട്. ഈ സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് ഭാര്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ രണ്ടാമത് കസ്റ്റഡിയില്‍ എടുക്കുന്നയാളാണ് സന്ദീപിന്റെ ഭാര്യ. സ്വപ്നാ സുരേഷിനായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ്. ഇവരുടെ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.



from mangalam.com https://ift.tt/2ZM8sb8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages