ക്വാറന്റീന്‍ കഴിഞ്ഞെത്തിയ യുവതിയേയും മക്കളെയും വീട്ടുകാര്‍ കൈവിട്ടു; ഒടുവില്‍ കോവിഡ് സംരക്ഷണ കേന്ദ്രത്തില്‍ അഭയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 2, 2020

ക്വാറന്റീന്‍ കഴിഞ്ഞെത്തിയ യുവതിയേയും മക്കളെയും വീട്ടുകാര്‍ കൈവിട്ടു; ഒടുവില്‍ കോവിഡ് സംരക്ഷണ കേന്ദ്രത്തില്‍ അഭയം

കോട്ടയം: ബംഗളുരുവില്‍ നിന്നെത്തി ക്വാറന്റീന്‍ കാലാവധി കഴിഞ്ഞിട്ടും യുവതിയെയും മക്കളെയും വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ വീട്ടുകാര്‍. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിനിയായ 38 കാരിയായ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളുമാണ് ആരും തുണയില്ലാതെ ഒറ്റപ്പെട്ടുപോയത്.

ഒന്നര വര്‍ഷമായി ബെംഗളൂരുവില്‍ നഴ്‌സ് ആണ് യുവതി. കുട്ടികളുമായി രണ്ടാഴ്ച മുന്‍പാണ് കേരളത്തില്‍ എത്തിയത്. പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ 2 ആഴ്ച കഴിഞ്ഞ ശേഷം ഭര്‍ത്താവിനെ വിവരം അറിയിച്ചു. എന്നാല്‍, ഭര്‍ത്താവ് ഭാര്യയെയും മക്കളെയും കൊണ്ടുപോയത് യുവതിയുടെ വീട്ടിലേക്കായിരുന്നു.

യുവതിയുടെ വീടിനു സമീപം ഇവരെ നിര്‍ത്തിയ ശേഷം ഇയാള്‍ മടങ്ങി. വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ല തുടര്‍ന്ന് ബെംഗളൂരുവിലുള്ള സഹോദരനെ ഫോണില്‍ വിളിച്ചെങ്കിലും നാട്ടില്‍ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു.
തുടര്‍ന്ന് സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്നാണ് ഇവര്‍ കലക്ടറേറ്റില്‍ എത്തിയത്.

ആനി ബാബു കലക്ടറെ കണ്ട് ഇവരുടെ അവസ്ഥ അറിയിച്ചു. കലക്ടര്‍ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു. എല്ലാവഴികളും അടഞ്ഞതോടെ ആനി ബാബു ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താല്‍ക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.



from mangalam.com https://ift.tt/3gnMKAY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages