സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ. അന്വേഷണത്തിനു സാധ്യത ; മുഖ്യമന്ത്രിയുടെ കത്ത് ഗൗരവമുള്ളതെന്ന് ആഭ്യന്തരമന്ത്രാലയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 8, 2020

സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ. അന്വേഷണത്തിനു സാധ്യത ; മുഖ്യമന്ത്രിയുടെ കത്ത് ഗൗരവമുള്ളതെന്ന് ആഭ്യന്തരമന്ത്രാലയം

കൊച്ചി/തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ. അന്വേഷണത്തിനു സാധ്യതയേറി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് ഗൗരവപൂര്‍വം പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചന നല്‍കിയതോടെയാണിത്. തീരുമാനം ഉടനുണ്ടാകും. കേന്ദ്രനിര്‍ദേശപ്രകാരം കേസ് സി.ബി.ഐ. നിരീക്ഷിച്ചുവരുകയാണ്.

ഇന്നലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ സി.ബി.ഐ. സംഘമെത്തിയത് സ്വര്‍ണക്കടത്ത് കേസില്‍ വിവരങ്ങള്‍ ശേഖരിക്കാനാണെന്നു സൂചനയുണ്ട്. എന്നാല്‍, മറ്റൊരു കേസിന്റെ ആവശ്യത്തിനായി എത്തിയതാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.

നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെതന്നെ സി.ബി.ഐ. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തെ സഹായിക്കുന്നുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, റോ, എന്‍.ഐ.എ, എന്‍ഫോഴ്‌സ്‌മെന്റ്, റവന്യൂ ഇന്റലിജന്‍സ് എന്നിവയും കേസിനു പിന്നാലെയുണ്ട്. അതേസമയം, കേസില്‍ ഐ.ടി. വകുപ്പ് മുന്‍ജീവനക്കാരി സ്വപ്‌ന സുരേഷിനെയും വാഹകന്‍ (കാരിയര്‍) എന്നു സംശയിക്കുന്ന സന്ദീപ് നായരെയും പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഒളിവില്‍ കഴിയുന്ന ഇരുവരെയും സ്വര്‍ണക്കടത്ത് കണ്ടെത്തിയതിന്റെ അഞ്ചാംദിവസവും പിടികൂടാനായിട്ടില്ല.

കേസിലെ മുഖ്യപ്രതി പി.എസ്. സരിത്തിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണു കസ്റ്റംസ് നിയമം 107-ാം വകുപ്പുപ്രകാരം സ്വപ്‌നയേയും സന്ദീപിനെയും പ്രതിചേര്‍ക്കുന്നത്. ഇരുവരും ഒരുമിച്ചാണ് ഒളിവില്‍പോയതെന്നു കസ്റ്റംസ് കരുതുന്നു. ഇവരെ പിടികൂടാന്‍ കസ്റ്റംസ് രേഖാമൂലം സഹായമാവശ്യപ്പെടണമെന്നാണു പോലീസ് നിലപാട്. കേസില്‍ പിടിയിലായ മുഖ്യപ്രതി സരിത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റംസ് നല്‍കിയ അപേക്ഷ ഇന്നു പരിഗണിക്കും.

സ്വര്‍ണക്കടത്തില്‍ സ്വപ്‌നയുടെ പങ്ക് തെളിയിക്കുന്ന നിരവധി തെളിവുകള്‍ കസ്റ്റംസിനു ലഭിച്ചു. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് ഉപകരണങ്ങളുടെ ആകൃതിയില്‍ സ്വര്‍ണം കടത്താന്‍ ഫൗണ്ടറി തയാറാക്കിയയാളെയും തിരിച്ചറിഞ്ഞു. കൊണ്ടുവന്ന സ്വര്‍ണം ഏതെങ്കിലും ഐ.ടി. ഇടപാടിന്റെ കമ്മീഷനോ കള്ളപ്പണമോ ബിസിനസില്‍ ലഭിച്ച ലാഭവിഹിതമോ ഓഹരിയോ ആകാമെന്നാണു കസ്റ്റംസ് നിഗമനം.



from mangalam.com https://ift.tt/2Z9V812
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages