പുതിയ ചിത്രങ്ങളുടെ രജിസ്‌ട്രേഷൻ തുടങ്ങാൻ ധാരണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 22, 2020

പുതിയ ചിത്രങ്ങളുടെ രജിസ്‌ട്രേഷൻ തുടങ്ങാൻ ധാരണ

കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ച പുതിയ ചിത്രങ്ങളുടെ ചിത്രീകരണത്തിന് രജിസ്ട്രേഷൻ തുടങ്ങാമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ചെലവ് ചുരുക്കി ഷൂട്ടിങ് തുടങ്ങാമെന്നാണ് സംഘടനയുടെ ഭരണസമിതി യോഗത്തിലെ തീരുമാനം. വിവിധ ഘട്ടങ്ങളിലായി നിർമാണത്തിലിരിക്കുന്ന 66 ചിത്രങ്ങളുടെ വാണിജ്യ, വിപണന സാധ്യതകൾ ഒരുക്കിയതിനുശേഷമേ ഓഗസ്റ്റ് ഒന്നുമുതൽ പുതുതായി തുടങ്ങുന്ന ചിത്രങ്ങൾക്ക് പരിഗണന നൽകൂവെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സിനിമാ മേഖലയുടെ തിരിച്ചുവരവിനായി താരങ്ങളും അണിയറ പ്രവർത്തകരും 50 ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമായി 'അമ്മ'യും 'ഫെഫ്ക'യും പ്രതികരിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതിയ ചിത്രങ്ങളുടെ നിർമാണച്ചെലവ് പരിശോധിക്കാനും അനുമതി നൽകാനും പ്രത്യേക സമിതിയെയും അസോസിയേഷൻ നിയോഗിക്കും. സ്വർണക്കടത്തിൽ സിനിമാമേഖലയിലുണ്ടായ വിവാദങ്ങൾ ദൗർഭാഗ്യകരമാണെന്ന് അസോസിയേഷൻ പറഞ്ഞു. സിനിമാമേഖലയിലുള്ള ഏതു തരത്തിലുള്ള അന്വേഷണത്തേയും സംഘടന സ്വാഗതം ചെയ്യുന്നു. കള്ളപ്പണവും മെറ്റൽ കറൻസിയുമാണ് സിനിമാരംഗത്ത് ഒഴുകുന്നതെന്ന പ്രചാരണം ശരിയല്ല. കോവിഡ് മൂലം പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തെ കൂടുതൽ തകർക്കുന്നതാണ് ഇത്തരം ആരോപണങ്ങളെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. Content Highlights:Producers Association Malayalam Cinema gives node to start new movie registration, discusses gold smuggling controversy


from mathrubhumi.latestnews.rssfeed https://ift.tt/3eQ0naH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages