തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് സ്ഥിതി ഏറെ രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. അതേ സമയം, വൈറസ് ബാധ സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രോഗവ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ വ്യാപനം ഒഴിവാക്കാന്‍ കഴിയൂ. ഇതിനായി അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. ആദ്യ നാല് ക്ലസ്റ്ററുകളിലും സിഎല്‍ഐഎ ആന്റിബോഡി പരിശോധനയും ക്ലസ്റ്റര്‍ അഞ്ചില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടത്തും. അതേസമയം, തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് കഴിഞ്ഞു.
ക്ലസ്റ്റര്‍ ഒന്ന്: കണ്ടെയ്ന്‍മെന്റ് സോണിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഉള്‍പ്പെയെുള്ള ആരോഗ്യപ്രവര്‍ത്തകര്‍.
ക്ലസ്റ്റര്‍ രണ്ട്: തദ്ദേശ സ്വയംഭരണ മെമ്പര്‍മാര്‍, വളണ്ടിയര്‍മാര്‍, ഭക്ഷണ വിതരണക്കാര്‍, കച്ചവടക്കാര്‍, പോലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, പമ്പ് ജവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ബാങ്ക് - ഓഫീസ് ജീവനക്കാര്‍.
ക്ലസ്റ്റര്‍ മൂന്ന്: കണ്ടെയ്ന്‍മെന്റ്് സോണിലെ ഗര്‍ഭിണികളും പ്രസവം കഴിഞ്ഞ അമ്മമാരും വയോജനങ്ങളും 10 വയസിന് താഴെയുള്ള കുട്ടികളും.
ക്ലസ്റ്റര്‍ നാല്: അതിഥി തൊഴിലാളികള്‍.
ക്ലസ്റ്റര്‍ അഞ്ച്: രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് പരിശോധന.
from mangalam.com https://ift.tt/3iNx23Z
via IFTTT
No comments:
Post a Comment