യു.എ.ഇയുടെ ചൊവ്വാദൗത്യം കുതിപ്പ് തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 19, 2020

യു.എ.ഇയുടെ ചൊവ്വാദൗത്യം കുതിപ്പ് തുടങ്ങി

ദുബായ്: യു.എ.ഇയുടെ ചരിത്രദൗത്യത്തിന് പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 1.58 ന് തുടക്കമായി. ജപ്പാനിലെ തനെഗാഷിമ സ്പേസ് സെന്ററിൽ നിന്നും അറബിക് ഭാഷയിലുള്ള കൗണ്ട്ഡൗണോടെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. വിക്ഷേപണത്തിന് ഒരു മണിക്കൂറിന് ശേഷം ലോഞ്ച് വെഹിക്കിളിൽ നിന്നും ഹോപ്പ് പ്രോബ് വിജയകരമായി വേർപ്പെടുത്തിയതായി ലോഞ്ച് ഓപ്പറേറ്റർ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് ലോഞ്ച് സർവീസസ് സ്ഥിരീകരിച്ചു. മിനിറ്റുകൾക്കുള്ളിൽ പ്രോബ് ടെലികോം സംവിധാനം സജ്ജമായി. ആദ്യ സിഗ്നൽ ദുബായ് അൽ ഖവനീജിലെ മിഷൻ കൺട്രോൾ റൂമിന് കൈമാറുകയും ചെയ്തു. 1.3 ടൺ ഭാരമാണ് ഹോപ്പ് പ്രോബിനുള്ളത്. എച്ച്-ടു എ റോക്കറ്റിലായിരുന്നു വിക്ഷേപണം. 73.5 കോടി ദിർഹത്തിന്റേതാണ് പദ്ധതി. 135 ഇമറാത്തി എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, ഗവേഷകർ എന്നിവരുടെ ആറ് വർഷത്തെ വിയർപ്പിന്റെയും അധ്വാനത്തിന്റെ ഫലമാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/30qvswF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages