തിരുവനന്തപുരം: ആത്മഹത്യയ്ക്കു ശ്രമിച്ച യു.എ.ഇ. കോൺസുലേറ്റ് ഗൺമാൻ ജയഘോഷും നാഗരാജും വർഷങ്ങളോളം വിമാനത്താവളത്തിൽ ജോലിചെയ്തതിൽ ഉന്നതതല സ്വാധീനം. പോലീസിലെ ചില ഉന്നതരുടെ താത്പര്യത്തിലാണ് ഇരുവരും ഫെസിലിറ്റേഷൻ ഡ്യൂട്ടി ചെയ്തിരുന്നത്. വിമാനത്താവളത്തിൽ എത്തുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ഉന്നതർക്കും സഹായങ്ങൾ ചെയ്തിരുന്ന ഈ ഡ്യൂട്ടിക്ക് 'വി.ഐ.പി.' ഡ്യൂട്ടിക്കാർ എന്നാണ് പോലീസിൽ അറിയപ്പെടുന്നത്. ക്യാമ്പിലെ പോലീസുകാരായ ഇവർ സുഖപ്രദമായ വിമാനത്താവള ഡ്യൂട്ടിയിലേക്ക് ചേക്കേറുകയായിരുന്നു. ജയഘോഷ് 2011 മുതൽ 2017 വരെ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലാണ് ജോലിചെയ്തിരുന്നത്. ഇതിനുശേഷം ക്യാമ്പിലേക്കു മടങ്ങേണ്ടിയിരുന്നു. എന്നാൽ, സൗകര്യപ്രദമായ കോൺസുലേറ്റ് ജോലിക്ക് കയറി. നാഗരാജ് ഫെസിലിറ്റേഷൻ വിഭാഗത്തിൽ തുടർന്നു. കാലാവധി കഴിഞ്ഞശേഷം വലിയതുറ പോലീസ് സ്റ്റേഷനിലേക്കു മാറ്റിയെങ്കിലും വിമാനത്താവള ഡ്യൂട്ടിതന്നെ നൽകി. എം.ആർ. അജിത്കുമാർ സിറ്റിപോലീസ് മേധാവി ആയിരിക്കെ ഈ ക്രമക്കേട് കണ്ടെത്തി. നാഗരാജിനോട് ക്യാമ്പിലെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ നിർദേശിച്ചു. അന്നുമുതൽ നാഗരാജ് അവധിയിലാണ്. കോൺസൽ ജനറലറിന്റെ ഗൺമാനായിരുന്നു ജയഘോഷ്. കോൺസൽ സ്ഥിരമായി തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ ഡ്യൂട്ടിയും കുറവായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3hbDpMU
via
IFTTT
No comments:
Post a Comment