കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കി ഗവേഷകയായ അമ്മ; പരീക്ഷണം മക്കളിലും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 22, 2020

കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കി ഗവേഷകയായ അമ്മ; പരീക്ഷണം മക്കളിലും

യുകെ: കോവിഡിനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ലോകത്തുള്ള ശാസ്ത്രജ്ഞന്മാര്‍. ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരും ഇതിനായുള്ള ശ്രമത്തിലാണ്. ബ്രിട്ടണിലെ ശാസ്ത്രസംഘത്തിലെ ഒരു ശാസ്ത്രജ്ഞയുടെ മക്കളിലാണ് പരീക്ഷണം നടത്തുന്നത് എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

പ്രഫ. സാറ ഗില്‍ബര്‍ട്ടിന്റെ മക്കളാണ് കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ പങ്കാളികളാകുന്നത്. ഒറ്റപ്രസവത്തില്‍ പിറന്ന 21 വയസ്സുള്ള 3 പേരും ബയോകെമിസ്ട്രി വിദ്യാര്‍ഥികളാണ്. എബോളയുടെ കാലത്തും നിര്‍ണായക ഗവേഷണങ്ങളിലൂടെ സാറ ശ്രദ്ധേയയായിരുന്നു.

യുകെ ആസ്ഥാനമായുള്ള മരുന്നു നിര്‍മാതാക്കളായ അസ്ട്രാസെനകയുമായി ചേര്‍ന്ന് അവര്‍ വികസിപ്പിക്കുന്ന സാധ്യതാ വാക്‌സിന്‍ ആദ്യ 2 കടമ്പകള്‍ കടന്നു ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമെത്തി നില്‍ക്കുന്നു. പ്രഫ. സാറ ഗില്‍ബര്‍ട്, പ്രഫ. ആന്‍ഡ്രൂ പൊളര്‍ഡ്, പ്രഫ. തെരേസ ലാംബ്, ഡോ. സാന്‍ഡി ഡഗ്ലസ്, പ്രഫ. എഡ്രിയന്‍ ഹില്‍ എന്നിവരുടെ നേതൃത്വത്തിലാണ് എസെഡ്ഡി 1222 എന്ന വാക്‌സിന്‍ ഒരുങ്ങുന്നത്.

പരീക്ഷണാര്‍ഥം വാക്‌സിന്‍ നല്‍കിയവരിലാര്‍ക്കും അപ്രതീക്ഷിത പാര്‍ശ്വഫലങ്ങള്‍ കണ്ടില്ല. വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി ഏകദേശം 798 കോടി രൂപയാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2OQ3fKo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages