കോവിഡ് പഠനം; കേരളത്തിലെ രോഗികളില്‍ 95.8 ശതമാനം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 13, 2020

കോവിഡ് പഠനം; കേരളത്തിലെ രോഗികളില്‍ 95.8 ശതമാനം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ 95.8 ശതമാനം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രം. 500 രോഗികളുടെ ക്ലിനിക്കല്‍ പഠനവിവരങ്ങളാണ് ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തിയത്. ഇതനുസരിച്ച് 3.6 ശതമാനം പേര്‍ക്കുമാത്രമാണ് സാരമായ ലക്ഷണങ്ങളുണ്ടായിരുന്നത്. 0.6 ശതമാനം പേര്‍ക്ക് ഗുരുതര ലക്ഷണങ്ങളും.

രോഗലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ 17.6 ശതമാനം പേര്‍ക്ക് ഒരാഴ്ചയ്ക്കകം ആശുപത്രി വിടാനായി. 23.8 ശതമാനം പേരും രണ്ടാഴ്ചയ്ക്കുശേഷവും 8.6 ശതമാനം പേര്‍ ഒരുമാസത്തിനുള്ളിലും ആശുപത്രിവിട്ടു. 1.9 ശതമാനം പേര്‍ക്ക് ഒരുമാസത്തിലധികം ചികിത്സ വേണ്ടിവന്നു.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരും രോഗം ഗുരുതരമാകുന്നവരും സംസ്ഥാനത്ത് കുറവാണ് എന്നാമ് പഠനം സൂചിപ്പിക്കുന്നത്. രോഗികളില്‍ 73.4 ശതമാനം പുരുഷന്മാരും 26.6 ശതമാനം സ്ത്രീകളുമായിരുന്നു. 500 രോഗികളില്‍ 414 പേര്‍ക്കും മറ്റു ഗുരുതര രോഗങ്ങളില്ലായിരുന്നു. മറ്റു രോഗങ്ങളുണ്ടായിരുന്ന 86 പേരില്‍ 9.2 ശതമാനം പേര്‍ക്ക് പ്രമേഹവും ഒമ്പതുശതമാനം പേര്‍ക്ക് രക്താതിസമ്മര്‍ദവുമുണ്ടായിരുന്നു. 1.6 ശതമാനം പേര്‍ക്കാണ് ആസ്ത്മപോലെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നത്.

ഗുരുതരമായി രോഗംബാധിച്ച ഒരു ശതമാനം പേര്‍ക്കാണ് ഐ.സി.യു. ഉപയോഗിക്കേണ്ടിവന്നത്. 0.6 ശതമാനം പേര്‍ക്ക് വെന്റിലേറ്റര്‍ വേണ്ടിവന്നു. ന്യൂമോണിയ 1 ശതമാനം. മയോകാര്‍ഡിറ്റ്‌സ് 0.6 ശതമാനം. വൃക്കരോഗം 0.6 ശതമാനം. ശ്വാസകോശ രോഗം 1 ശതമാനം.



from mangalam.com https://ift.tt/3eyywvT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages