വാക്ക് പാലിക്കാതെ ചൈന: പിന്മാറ്റം നിര്‍ത്തി; 40,000 സൈനികര്‍ ഇപ്പോഴും കിഴക്കല്‍ ലഡാക്കില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 22, 2020

വാക്ക് പാലിക്കാതെ ചൈന: പിന്മാറ്റം നിര്‍ത്തി; 40,000 സൈനികര്‍ ഇപ്പോഴും കിഴക്കല്‍ ലഡാക്കില്‍

ന്യൂഡൽഹി: മെയ് മാസത്തിൽ ലഡാക്കിലെ അതിക്രമിച്ചു കയറിയ മുഴുവൻ പ്രദേശങ്ങളിൽ നിന്നും ചൈന സൈന്യത്തെ പിൻവലിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. സൈനിക പിൻമാറ്റത്തിനായി നയതന്ത്ര-സൈനിക തലങ്ങളിൽ പലതവണ ചർച്ചകൾ നടത്തിയിട്ടും ചൈന പൂർണ്ണമായും പിൻമാറാൻ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 40,000 ത്തോളം ചൈനീസ് സൈനികർ കിഴക്കൻ ലഡാക്ക് മേഖലയിൽ തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇന്ത്യ-ചൈന തർക്കം ആരംഭിച്ച പാംഗോങ് തടാകത്തിന് സമീപത്തുള്ള ഡെപ്സാങ് സമതല മേഖല, ഗോഗ്ര ഫിംഗേഴ്സ് മേഖല എന്നിവിടങ്ങളിൽ ചൈനീസ് സൈനിക സാന്നിധ്യം ഇപ്പോഴുമുണ്ട്. വ്യോമപ്രതിരോധ സംവിധാനങ്ങൾ, സായുധ സേനാംഗങ്ങൾ, പീരങ്കികൾ തുടങ്ങിയ സന്നാഹത്തോടെ നിലയുറപ്പിച്ച ചൈനീസ് സൈന്യം പിന്മാറ്റത്തിനുള്ള യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ലെന്നാണ് വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നത്. ഫിംഗർ 5 മേഖലയിൽ ഒരു നിരീക്ഷണ പോസ്റ്റ് സൃഷ്ടിക്കാനാണ് ചൈനയുടെ നീക്കമെന്നും കരുതപ്പെടുന്നു. നേരത്തെ നടന്ന ചർച്ചകളിലെ ധാരണകൾ പാലിക്കാൻ ചൈന സന്നദ്ധമാകാത്ത പക്ഷം ഉന്നതല ചർച്ചകൾ വീണ്ടും നടക്കാനിടയുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് നടത്തിയതുപോലെയുള്ള ചർച്ചകൾ വേണ്ടി വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത് ഈ മാസം ആദ്യം ചൈനീസ് വിദേശകാര്യ മന്ത്രിയുമായും മറ്റുംഅജിത് ഡോവൽ ചർച്ചകൾ നടത്തിയിരുന്നു. ജൂൺ 15-ന് നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിക്കുകയുണ്ടായി. Content Highlights:China halts disengagement in Ladakh, 40,000 Chinese troops still present in forward areas along LAC


from mathrubhumi.latestnews.rssfeed https://ift.tt/3hnbr0E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages