299 കിലോമീറ്റര്‍ വേഗതയില്‍ മരണപ്പാച്ചില്‍, വീഡിയോ വൈറല്‍; ബൈക്ക് ഉടമ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 21, 2020

299 കിലോമീറ്റര്‍ വേഗതയില്‍ മരണപ്പാച്ചില്‍, വീഡിയോ വൈറല്‍; ബൈക്ക് ഉടമ അറസ്റ്റില്‍

ബെംഗളൂരു: അമിത വേഗതയിൽ ബൈക്ക് ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പോലീസ്. ഇ-സിറ്റി ഫ്ളൈഓവറിലൂടെ 299 കിലോമീറ്റർ വേഗതയിൽ കുതിച്ച 1000 സി.സി യമഹ ആർ1 ബൈക്കിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി. ബൈക്ക് ഓടിച്ചയാൾ തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അപകടകരമായ രീതിയിൽ വാഹനമോടിച്ച മുനിയപ്പ എന്നയാളെ പോലീസ് കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 10 കിലോമീറ്ററോളം ദൂരമുള്ള ഇ-സിറ്റി ഫ്ളൈഓവറിലൂടെയാണ് സാഹസികമായ രീതിയിൽ ഇയാൾ ബൈക്കോടിച്ചത്. റോഡിലുള്ള മറ്റ് വാഹനങ്ങളെ 200 കിലോമീറ്ററിലേറെ വേഗതയിൽ അപകടകരമായ രീതിയിൽ ബൈക്ക് മറികടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി 300 കിലോമീറ്ററോളം വേഗതയിൽ വാഹനമോടിച്ച ഡ്രൈവറേയും വാഹനത്തേയും പിടികൂടിയതായി ഈ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. സുരക്ഷിതമായി വണ്ടിയോടിക്കുക എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ട്രാഫിക് പോലീസും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. This video made viral by the rider.. going at a dangerous speed of almost 300 kmph at Ecity flyover putting his own & others life at risk..CCB traced the rider & seized bike Yamaha 1000 CC.. handed over to traffic.. #drivesafe.. @CPBlr @BlrCityPolice pic.twitter.com/RoC6csoR38 — Sandeep Patil IPS (@ips_patil) July 21, 2020 content highlights:Yamaha R1 owner arrested after hitting 299 kmph in Bengaluru, bike seized


from mathrubhumi.latestnews.rssfeed https://ift.tt/2OK5nDj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages