ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക്; ബൊളീവിയന്‍ പ്രസിഡന്റിനും കോവിഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 9, 2020

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക്; ബൊളീവിയന്‍ പ്രസിഡന്റിനും കോവിഡ്

ബൊളീവിയ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക് എത്തി. കോവിഡിന്റെ വ്യാപനം തടയുക എന്നത് ഇനിയും സാധ്യമാക്കാനായിട്ടില്ല. 556000 പേര്‍ ഇതുവരെ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ് ഇന്നലെ മാത്രം മരിച്ചത്. അമേരിക്കയില്‍ ഇന്നലെ അറുപതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പല രാഷ്ട്രനേതാക്കന്മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തകളാണ് പുുറത്തുവരുന്നത്. ബൊളീവിയയിലെ ഇടക്കാല പ്രസിഡന്റ് ജെനിന്‍ അനസിനും വെനസ്വേലയിലെ കോണ്‍സ്റ്റിറ്റിയൂഷണല്‍ അസംബ്ലി പ്രസിഡന്റ്് ദിയോസ്ഡാഡോ കബെല്ലോയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ കഴിഞ്ഞാല്‍ രണ്ടാമനാണ് സോഷ്യലിസ്റ്റ് നേതാവ് ദിയോസ്ഡാഡോ കബെല്ലോ. കഴിഞ്ഞ ദിവസം ബ്രസീല്‍ പ്രസിഡന്റിനും രോഗം സ്ഥിരീകരിച്ചിരുന്നു.

ബൊളീവിയയില്‍ പൊതുതെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രമാണ് ഇനിയുള്ളത്. അതിനിടെയാണ് പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രിസഭയിലെ നാല്‌പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ നിന്ന് രോഗം പടര്‍ന്നതായിരിക്കാം എന്നാണ് കരുതുന്നത്.



from mangalam.com https://ift.tt/2ZT79Hr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages