ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ മേഖലകളിൽ നിക്ഷേപിക്കാൻ യു.എസ്. കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപങ്ങൾക്ക് അവസരം നൽകുന്ന തുറന്ന സമീപനമുള്ള രാജ്യമാണ് ഇന്ത്യയെന്നും ലോക്ക് ഡൗൺ കാലത്ത്2000 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയ്ക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. യുഎസ്- ഇന്ത്യ ബിസിനസ്സ് കൗൺസിൽ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, അടിസ്ഥാനസൗകര്യം, പ്രതിരോധം, ഊർജം, കാർഷികം, ഇൻഷുറൻസ് എന്നീ മേഖലകളിൽ നിക്ഷേപിക്കാനാണ് യു.എസ്. കമ്പനികളെ മോദി ക്ഷണിച്ചത്. "ആഗോളതലത്തിൽ തന്നെ ഇന്ത്യയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതിനു കാരണം തുറന്ന മനസ്സും അവസരങ്ങളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമാണ്", പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അവസരങ്ങളുടെ രാജ്യമായി ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നഗരങ്ങളിലെ ഉപയോക്താക്കളുടേതിനെക്കാൾ ആദ്യമായി കൂടിയെന്നത് ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കൂടുതൽ തുറന്നതും പരിഷ്കാരത്തിലൂന്നിയുള്ളതുമാക്കാൻ ആറുവർഷമായി കേന്ദ്രസർക്കാർ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ലോക ബാങ്കിന്റെ ബിസിനസ്സ്റാങ്കിങ്ങിൽ 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 63ാം സ്ഥാനത്ത് കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയെത്തിയിരുന്നു. വ്യാപാരം ചെയ്യാൻ സൗകര്യമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയത്. 50ാമതെത്തുക എന്നതാണ് ഇന്ത്യ നിലവിൽ ലക്ഷ്യംവെക്കുന്നത്. "എല്ലാ വർഷവും വിദേശ നിക്ഷേപത്തിലും നാം പുതിയ റെക്കോഡുകൾ ഭേദിക്കുകയാണ്. 2019-20ൽ വിദേശ നിക്ഷേപം 7400 കോടി ഡോളറായിരുന്നു. മുൻ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനത്തിന്റെ വർധനയാണുണ്ടായത്", പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. content highlights:India Got $2000 crores in investment During Lockdown, says PM Modi
from mathrubhumi.latestnews.rssfeed https://ift.tt/39i30Ba
via
IFTTT
No comments:
Post a Comment