ലോകത്ത്‌ കോവിഡ് ബാധിതരുടെ എണ്ണം 1.14 കോടിയായി, മരണം 5.32 ലക്ഷം കവിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 4, 2020

ലോകത്ത്‌ കോവിഡ് ബാധിതരുടെ എണ്ണം 1.14 കോടിയായി, മരണം 5.32 ലക്ഷം കവിഞ്ഞു

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി(5,32,861). ലോകമാകമാനം 1.14 കോടി ജനങ്ങളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ 64.34 ലക്ഷം പേർ രോഗവിമുക്തി നേടി. 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഒരു ദിവസം മാത്രം 1.89 ലക്ഷം കേസുകളാണ് ലോകമാകമാനം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 4489 പുതിയ മരണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ടു ചെയ്യപ്പെട്ടു. ഒറ്റ ദിവസം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ബ്രസീലിലാണ്. 1111 പേർ. നിലവിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 29.36 ലക്ഷം പേരിലാണ് യുഎസ്സിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1.32 ലക്ഷം പേരാണ് യുഎസ്സിൽ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം 15.78 ലക്ഷമായി. 64,365 പേരാണ് കോവിഡ് ബാധിച്ച് ബ്രസീലിൽ ഇതുവരെ മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റഷ്യ ഇന്ത്യയേക്കാൾ മുൻപിലാണെങ്കിലും ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് ഇന്ത്യയിലാണ് 19,279. റഷ്യയിൽ 10,027 പേരാണ് ഇതുവരെ മരണപ്പെട്ടത്. റഷ്യയിൽ 6.75 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലാവട്ടെ 6.74 ലക്ഷം പേർക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണഇക്കൂറിനിടെ 24,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഒമ്പത് മണിയോടെയുണ്ടാകും. ദക്ഷിണാഫ്രിക്കയിൽ 24 മണിക്കൂറിനിടെ 10,000 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. മെക്സിക്കോയിൽ മരണസംഖ്യ 30,000 കടന്നു. കോവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഖാന പ്രസിഡന്റ് സ്വയം ഐസൊലേഷനിൽ പോയി.


from mathrubhumi.latestnews.rssfeed https://ift.tt/2O21Dwp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages