ഓഗസ്റ്റ് 10-നുമുമ്പ് നിരക്ക് കുറയ്ക്കാൻ ചാനലുകൾക്ക് ട്രായ് നിർദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 31, 2020

ഓഗസ്റ്റ് 10-നുമുമ്പ് നിരക്ക് കുറയ്ക്കാൻ ചാനലുകൾക്ക് ട്രായ് നിർദേശം

മുംബൈ: നിയമയുദ്ധങ്ങൾക്കിടയിലും ഓഗസ്റ്റ് പത്തിനുമുമ്പ് നിരക്ക് കുറയ്ക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചാനലുകൾക്ക് നിർദേശം നൽകി. പേ ചാനലുകളുടെ പരമാവധി നിരക്ക് 19 രൂപയിൽനിന്ന് (നികുതി ഒഴികെ) 12 രൂപയിലേക്ക് കുറയ്ക്കുക എന്നതാണ് ട്രായിയുടെ പുതിയ നിർദേശങ്ങളിൽ പ്രധാനം. അടിസ്ഥാന നിരക്കായ 130 രൂപയ്ക്ക് 100 എസ്.ഡി. ചാനലുകൾ എന്നത് 200 എണ്ണമാക്കി വർധിപ്പിക്കുക, 200-ൽ കൂടുതൽ ചാനലുകൾ ഉണ്ടെങ്കിലും പരമാവധി നിരക്ക് 160 രൂപയിൽ കൂടരുത് എന്നിങ്ങനെയാണ് പുതുക്കിയ നിർദേശങ്ങളിലുള്ളത്. ഇക്കഴിഞ്ഞ ജനുവരിയിൽത്തന്നെ ഈ നിർദേശം ട്രായ് മുന്നോട്ടുവെച്ചിരുന്നു. ഇതുപ്രകാരം ജനുവരി 15-നുള്ളിൽ പുതിയ നിരക്കുകൾ പ്രഖ്യാപിക്കാൻ ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ട്രായിയുടെ നിർദേശം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചാനൽ കമ്പനികൾ വിവിധ കോടതികളെ സമീപിക്കുകയായിരുന്നു. മുംബൈ ഹൈക്കോടതിയിൽ ആറ്ുദിവസം നീണ്ട വാദത്തിനൊടുവിൽ മാർച്ച് അവസാനം വിധി പറയാനിരിക്കേയാണ് രാജ്യത്ത് കോവിഡ് വ്യാപിച്ചതും ലോക്ഡൗൺ പ്രഖ്യാപിച്ചതും. പുതിയ നിർദേശങ്ങൾ കോടതികൾ സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഇതുമായി മുന്നോട്ടുപോകാൻ ട്രായ് തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന പാക്കേജിൽ 200 ചാനലുകൾ എന്നത് പല ഡി.ടി.എച്ച്., കേബിൾ ടി.വി. കമ്പനികളും നടപ്പാക്കിയിരുന്നു. എന്നാൽ, ജയ ടി.വി.പോലുള്ള ചില കമ്പനികൾ ഒഴികെ പേ ചാനലുകളുടെ നിരക്ക് കുറയ്ക്കാൻ തയ്യാറായില്ല. പിന്നീട് ഇവ നടപ്പാക്കാൻ വാർത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് നിയമയുദ്ധത്തിനിടയിലും നിർദേശവുമായി ട്രായ് വീണ്ടും മുന്നോട്ടുവന്നത്. 2019-ലാണ് ചാനൽ നിരക്കുകൾ നിജപ്പെടുത്തിയും അടിസ്ഥാന നിരക്കുകൾ നിർണയിച്ചും ട്രായ് പുതിയ നിയമം കൊണ്ടുവന്നത്. ഉപഭോക്താക്കളുടെ ചെലവ് കുറയ്ക്കുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കിലും പലയിടത്തും നിരക്ക് കുത്തനെ കൂടി. ഇത് വലിയ പ്രതിഷേധത്തിനു കാരണമായി. ഇത് മറികടക്കാൻവേണ്ടിയാണ് ട്രായ് ജനുവരിയിൽ നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലുകൾ തിരഞ്ഞെടുക്കുന്നതിനും നിരക്ക് അറിയുന്നതിനുമായി ട്രായ് കഴിഞ്ഞ മാസം മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കുകയുണ്ടായി. പുതിയ നിർദേശങ്ങളിൽ ചിലത് * 130 രൂപയ്ക്ക് (നികുതി കൂടാതെ) 100-ന് പകരം 200 എസ്.ഡി. ചാനലുകൾ നൽകുക * 200-ലധികം എത്ര ചാനലുകളായാലും അടിസ്ഥാന നിരക്ക് 160 രൂപ. നേരത്തേ ഓരോ 25 ചാനലുകൾക്കും 20 രൂപ അധികം നൽകണമായിരുന്നു * കൂട്ടമായി നൽകുന്ന ചാനലുകളുടെ നിരക്ക് വെവ്വറെ കൂട്ടിയാൽ ഒന്നര മടങ്ങിൽ കൂടാൻപാടില്ല. * അടിസ്ഥാന പാക്കേജിൽ 25 ഡി.ഡി. ചാനലുകൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്നത് എടുത്തുകളഞ്ഞു. * പരമാവധി നിരക്ക് 12 രൂപയിലധികമുള്ള ചാനലുകൾ ഒരു ബൊക്കെയിലും ഉൾപ്പെടുത്തരുത് * ഒരുവീട്ടിൽ രണ്ട് ടെലിവിഷൻ ഉപയോഗിക്കുന്നുവെങ്കിൽ ആദ്യത്തേതിന്റെ അടിസ്ഥാന നിരക്കിന്റെ 40 ശതമാനമേ രണ്ടാമത്തേതിന് ഈടാക്കാവൂ.


from mathrubhumi.latestnews.rssfeed https://ift.tt/2DliIzE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages