ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അമ്മ അറസ്റ്റില്‍; നിരന്തരം ഉപദ്രവിച്ചിരുന്നതായി പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 19, 2020

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അമ്മ അറസ്റ്റില്‍; നിരന്തരം ഉപദ്രവിച്ചിരുന്നതായി പോലീസ്

ഹരിപ്പാട്(ആലപ്പുഴ): ഏഴാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച കേസിൽ അമ്മ അറസ്റ്റിൽ. മാവേലിക്കരയിലെ സഹകരണബാങ്ക് ഉദ്യോഗസ്ഥയായ കാർത്തികപ്പള്ളി വലിയകുളങ്ങര ചിറ്റൂർ അശ്വതി (33) ആണ് അറസ്റ്റിലായത്. അമ്മ കുട്ടിയെ ശാരീരികവും മാനസ്സികമായും ഉപദ്രവിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റെന്ന് തൃക്കുന്നപ്പുഴ സി.ഐ. ആർ.ജോസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ആദ്യഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്തിയ പ്രതി പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചു. ആദ്യബന്ധത്തിലെ മകളാണ് മരിച്ചത്. പഠിക്കുന്നില്ലെന്നും ഉറങ്ങുന്നില്ലെന്നും പറഞ്ഞ്, മരിച്ചതിന്റെ തൊട്ടുമുൻപത്തെ ദിവസങ്ങളിൽ അമ്മ കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ച രാത്രിയിലും ഇതുണ്ടായി. അടുത്തദിവസം രാവിലെ അച്ഛന്റെ വീട്ടിൽ കൊണ്ടുവിടുമെന്ന് പറഞ്ഞ് ഇവർ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കുട്ടി വെള്ളവുമായെത്തിയപ്പോൾ തട്ടിത്തെറിപ്പിച്ചതുൾപ്പെടെയുള്ള ക്രൂരമായ പെരുമാറ്റം അമ്മ തുടർന്നതായും അന്വേഷണത്തിൽ ബോധ്യമായി. കുട്ടിയുടെ കണ്ണിനുതാഴെ മുറിവുണ്ടായിരുന്നു. മരിക്കുന്നതിന് നാലുദിവസം മുൻപുണ്ടായതാണിത്. കഴുത്തിൽ നഖത്തിന്റെ പാടും കണ്ടു. ആറുമാസം മുൻപ് അമ്മ കുട്ടിയുടെ മുടി മുറിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. നാട്ടുകാർ വിവരം പിങ്ക് പോലീസിനെ അറിയിച്ചതിനെത്തുടർന്ന് തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിൽ പ്രശ്നം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണ്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അമ്മയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. കേസിൽ തുടരന്വേഷണം വേണ്ടിവരികയാണെങ്കിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി മൃതദേഹം ദഹിപ്പിക്കാതെ സംസ്കരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇതനുസരിച്ചായിരുന്നു ശവസംസ്കാരം. അമ്മയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ട് നാലിന് പ്രതിഷേധജ്വാല നടത്താൻ ജനകീയ സമിതി തീരുമാനിച്ചിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: 12 year old girl commits suicide in alappuzha; mother arrested


from mathrubhumi.latestnews.rssfeed https://ift.tt/310ve12
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages