പരീക്ഷയെഴുത്തെല്ലാം വീട്ടിലിരുന്ന്: കോപ്പിയടിക്കാൻ നോക്കേണ്ട; പിടിക്കാൻ ‘എ.ഐ.’യുണ്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 20, 2020

പരീക്ഷയെഴുത്തെല്ലാം വീട്ടിലിരുന്ന്: കോപ്പിയടിക്കാൻ നോക്കേണ്ട; പിടിക്കാൻ ‘എ.ഐ.’യുണ്ട്

കൊച്ചി: കോവിഡ് വ്യാപനത്തോടെ പഠനം മാത്രമല്ല പരീക്ഷയെഴുത്തും ഒാൺലൈനിലായി. അവസാനവർഷ പരീക്ഷകൾവരെ വിദ്യാർഥികൾ വീട്ടിലിരുന്ന് എഴുതുന്നു. കോപ്പിയടിയും ആൾമാറാട്ടവും ഉൾപ്പെടെ വെല്ലുവിളികൾ ഏറെയുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് -കേരള (ഐ.ഐ.ഐ.ടി.എം.-കെ) നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയാണ് (ആർട്ടിഫിഷ്യൽ ഇന്റലിജൻറ്‌സ്- എ.ഐ.) ഒാൺലൈൻ പ്രവേശനപരീക്ഷ നടത്തുന്നത്. പരീക്ഷയെഴുതുന്ന കംപ്യൂട്ടറിലോ ഫോണിലോ പ്രത്യേകം വികസിപ്പിച്ചെടുത്ത സോഫ്റ്റ്‍‌വേർ ഇൻസ്റ്റാൾചെയ്യണം. ഇതോടെ മറ്റ് ആപ്പുകളെല്ലാം പ്രവർത്തനരഹിതമാകും. പരീക്ഷ പൂർത്തിയായശേഷമേ ഇതിന്റെ പ്രവർത്തനം സാധാരണനിലയിലാകൂ. സെർച്ച് ചെയ്തും മറ്റും ഉത്തരം കണ്ടെത്താമെന്ന് മോഹിക്കേണ്ടെന്ന് ചുരുക്കം.പരീക്ഷയെഴുതുന്ന കംപ്യൂട്ടറിന്റെയും സ്മാർട്ട്‌ ഫോണിന്റെയും ക്യാമറയിലൂടെ വിദ്യാർഥികളുടെ ഒാരോ ചലനവും നിരീക്ഷിക്കും. മുഖത്തിന്റെയും കൺപോളകളുടെയും ചലനം, മുറിയിലെ ശബ്ദം എന്നിവയെല്ലാം റെക്കോഡ്ചെയ്യാൻ സോഫ്റ്റ്‍‌വേറിൽ കഴിയും. വിദ്യാർഥിയുടെ അസ്വാഭാവികമായ ഒാരോ നീക്കത്തിലും കോളേജ് അധികൃതർക്ക് മുന്നറിയിപ്പ് ലഭിക്കും. ജൂലായ് 25-നാണ് പരീക്ഷ. ചിന്തിച്ചാലേ എഴുതാൻ പറ്റൂഅല്പം ചിന്തിച്ചെഴുതേണ്ട ചോദ്യങ്ങളുമായാണ് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) കോപ്പിയടി പ്രശ്നം മറികടക്കാൻ ശ്രമിക്കുന്നത്. ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒാൺലൈനായി നടക്കുകയാണ്. 60 പരീക്ഷ കഴിഞ്ഞു. ചിലതിൽ ഫലവുംവന്നു. വീട്ടിലിരുന്നല്ലേ പരീക്ഷ, എങ്കിൽ ബുക്കിൽ നോക്കിഎഴുതാമെന്ന് വിചാരിച്ചാൽ നടപ്പില്ലെന്ന് പരീക്ഷാകൺട്രോളർ ഡോ. ബെഞ്ചമിൻ വർഗീസും സാങ്കേതികമേൽനോട്ടം വഹിക്കുന്ന കംപ്യൂർ സയൻസ് വിഭാഗം പ്രൊഫസർ ജി. സന്തോഷ്‍കുമാറും പറയുന്നു. അഞ്ചുെമാഡ്യൂളിൽനിന്ന് പത്തുചോദ്യങ്ങളാണ് വിദ്യാർഥികൾക്ക് നൽകുന്നത്. ആദ്യമൊഡ്യൂളിലെ രണ്ടുചോദ്യങ്ങൾ രാവിലെ 9.30-യ്ക്ക് നൽകിയെന്നിരിക്കട്ടെ. ഇതിൽ ഒരെണ്ണത്തിന് അരമണിക്കൂർകൊണ്ട് ഉത്തരമെഴുതി അപ്‍ലോഡ് ചെയ്യണം. രണ്ടരമണിക്കൂർകൊണ്ട് അഞ്ച് മൊഡ്യൂളിലെയും പരീക്ഷ അവസാനിക്കും. പഠിച്ചിട്ടുതന്നെയാണോ പരീക്ഷയെഴുതിയതെന്ന് ഉറപ്പിക്കാൻ ഉടൻതന്നെ വൈവയുമുണ്ട്. എഴുതിയ ഉത്തരത്തെ അടിസ്ഥാനമാക്കിയാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/3ell4vX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages