പാർട്ടിക്കാർ വികസിപ്പിച്ച ആപ്പിലൂടെ സി.പി.എമ്മിന്റെ വെർച്വൽ പി.ബി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 2, 2020

പാർട്ടിക്കാർ വികസിപ്പിച്ച ആപ്പിലൂടെ സി.പി.എമ്മിന്റെ വെർച്വൽ പി.ബി.

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സി.പി.എം. പൊളിറ്റ് ബ്യൂറോ (പി.ബി.) ചൊവ്വാഴ്ച ഓൺലൈനായി ചേർന്നു. ആന്ധ്രാപ്രദേശിൽ ഐ.ടി. മേഖലയിലുള്ള പാർട്ടിയംഗങ്ങൾ വികസിപ്പിച്ച ‘ബിഗ് ബ്ലൂ ബട്ടൺ’ എന്ന ആപ്പ് ഉപയോഗിച്ചായിരുന്നു പി.ബി. യോഗം. സ്വതന്ത്ര സോഫ്റ്റ്‌വേർ അടിസ്ഥാനമാക്കിയുള്ള ഈ ആപ്പ് പ്രയോജനപ്പെടുത്തി ജൂലായിൽ കേന്ദ്രകമ്മിറ്റി വിളിച്ചുചേർക്കാനുള്ള സാധ്യത തേടാനും പി.ബി. തീരുമാനിച്ചു. ആദ്യ വെർച്വൽ പി.ബി. ഏറെ വിജയകരമായിരുന്നെന്ന് അംഗങ്ങളിലൊരാൾ ‘മാതൃഭൂമി’യോടു പറഞ്ഞു. കേരളത്തിലെ ഇടതുസർക്കാർ നടത്തുന്ന കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. കേരള മോഡൽ രാജ്യത്താകെ പ്രചരിപ്പിക്കാനും തീരുമാനിച്ചു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്ത കേരളത്തിന്റെ പ്രതിരോധമാതൃക പാർട്ടി ഘടകങ്ങൾവഴി വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിലെത്തിക്കും. സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പി.ബി. പിന്തുണയും പ്രഖ്യാപിച്ചു.കോവിഡ് പ്രതിസന്ധി നേരിടാൻ ഇതിനോടകം കേന്ദ്രസർക്കാരിനു മുമ്പാകെ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൽ 16-ന് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബ്രാഞ്ചുകൾ കേന്ദ്രീകരിച്ചാവും പ്രക്ഷോഭം. ജനങ്ങൾക്ക് അടിയന്തരാശ്വാസം നൽകാൻ ആദായനികുതി പരിധിയിലല്ലാത്തവർക്ക് ആറു മാസത്തേക്ക് 7500 രൂപ വീതം നൽകുക, ഓരോ വ്യക്തിക്കും 10 കിലോ ഭക്ഷ്യധാന്യം വീതം ആറു മാസത്തേക്കു സൗജന്യമായി നൽകുക, തൊഴിലുറപ്പു പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക, അതിഥി തൊഴിലാളികൾക്ക് സൗജന്യ യാത്ര, ഭക്ഷണം, വെള്ളം തുടങ്ങിയവ ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങൾ.ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എ.കെ.ജി. ഭവനിൽ നിന്ന് പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുൾപ്പെടെയുള്ളവർ തിരുവനന്തപുരത്തു നിന്നും യോഗത്തിൽ പങ്കാളികളായി.


from mathrubhumi.latestnews.rssfeed https://ift.tt/36U74q0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages