സമ്പര്‍ക്കത്തിലൂടെ കോവിഡ് അതിവേഗം പടരുന്നു; റിവേഴ്‌സ് ക്വാറന്റീന്‍ ശക്തമാക്കാന്‍ ഒരുക്കി സംസ്ഥാന സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 11, 2020

സമ്പര്‍ക്കത്തിലൂടെ കോവിഡ് അതിവേഗം പടരുന്നു; റിവേഴ്‌സ് ക്വാറന്റീന്‍ ശക്തമാക്കാന്‍ ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് അതിവേഗം പടരുന്നതായി വിലയിരുത്തിയതിനെ തുടര്‍ന്ന് ധ്രുത പരിശോധനയും റിവേഴ്‌സ് ക്വാറന്റീനും ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ധ്രുത പരിശോധനയില്‍ ഇരുപത് പേര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചു എന്നുള്ള അനൗദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ഔദ്യോഗിക ഫലം പിന്നീടാണ് പുറത്തുവിടുക. ഈ കണക്കുകൂടി ചേരുമ്പോള്‍ പത്ത് ദിവസത്തെ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ നൂറിന് മുകളിലെത്തും.

കഴിഞ്ഞ 11 ദിവസത്തിനിടെ 93 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണത്തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് വളരെ ആശങ്കയോടെയാണ് സര്‍ക്കാര്‍ കാണുന്നത്

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുടെ മടങ്ങിവരവ് കൂടിയതോടെയാണ് രോഗവ്യാപന തോത് കൂടിയത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 62 പേര്‍ രോഗമുക്തി നേടി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്.

ഇന്നലെ മാത്രം സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്ക് രോഗം ബാധിച്ചു. തൃശ്ശൂരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതില്‍ നാല് പേര്‍ കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളികളാണ്. നാല് പേര്‍ വെയര്‍ ഹൗസില്‍ ഹെഡ് ലോഡിംഗ് തൊഴിലാളികളും.



from mangalam.com https://ift.tt/2MQ9exJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages