ഗുജറാത്തിൽ രാജിവെച്ച അഞ്ച്‌ കോൺഗ്രസ് എം.എൽ.എ.മാർ ബി.ജെ.പി.യിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 27, 2020

ഗുജറാത്തിൽ രാജിവെച്ച അഞ്ച്‌ കോൺഗ്രസ് എം.എൽ.എ.മാർ ബി.ജെ.പി.യിൽ

അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പിനുമുമ്പ് രാജിവെച്ച എട്ട് കോൺഗ്രസ് എം.എൽ.എ.മാരിൽ അഞ്ചുപേർ ബി.ജെ.പി.യിൽ ചേർന്നു. ജിത്തു ചൗധരി, പ്രദ്യുമ്‌നൻസിങ് ജഡേജ, ജെ.വി.കാകഡിയാ, അക്ഷയ് പട്ടേൽ, ബ്രിജേഷ് മെർജ എന്നിവരാണിവർ.കഴിഞ്ഞ മാർച്ചിലും ജൂണിലുമായി എം.എൽ.എ. സ്ഥാനം ഇവർ രാജിവെച്ചതോടെയാണ് കോൺഗ്രസിന് രണ്ടാം സ്ഥാനാർഥിയെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാനുള്ള അംഗബലം നഷ്ടമായത്. പണമൊഴുക്കിയാണ് ബി.ജെ.പി. എം.എൽ.എ.മാരെ ചാക്കിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ബി.ജെ.പി. ആസ്ഥാനമായ ‘കമല’ത്തിൽ സംസ്ഥാന അധ്യക്ഷൻ ജിത്തു വാഘാണി ഇവർക്ക് അംഗത്വം നൽകി. 2017-ൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 77 എം.എൽ.എ.മാരുണ്ടായിരുന്ന കോൺഗ്രസിൽ ഇപ്പോൾ 65 പേരേയുള്ളൂ.


from mathrubhumi.latestnews.rssfeed https://ift.tt/31llZJ6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages