കഠിനകുളം പീഡനം: യുവതിയെ കൊണ്ടുകൊടുത്തത് മനോജ് ; അമ്മയെ ഉപദ്രവിക്കുന്നത് കണ്ട അഞ്ചു വയസ്സുകാരനെ പ്രധാന സാക്ഷിയാക്കിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 5, 2020

കഠിനകുളം പീഡനം: യുവതിയെ കൊണ്ടുകൊടുത്തത് മനോജ് ; അമ്മയെ ഉപദ്രവിക്കുന്നത് കണ്ട അഞ്ചു വയസ്സുകാരനെ പ്രധാന സാക്ഷിയാക്കിയേക്കും

തിരുവനന്തപുരം: കഠിനകുളം ബലാത്സംഗക്കേസില്‍ മാതാവിനെ ഉപദ്രവിക്കുന്നത് നേരിട്ടുകണ്ട അഞ്ചു വയസ്സുകാരന്‍ കുട്ടിയെ പ്രധാനസാക്ഷിയാക്കാന്‍ പോലീസ് ആലോചിക്കുന്നു. സംഭവത്തില്‍ മനോജ് എന്നയളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ ബലാത്സംഗ സംഘത്തിന് കൊണ്ടുകൊടുത്തത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തേ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മദ്യലഹരിയിലായിരുന്ന യുവതിയെ ഭര്‍ത്താവ് വഴക്കുണ്ടാക്കുന്നു എന്നും ഉപദ്രവിക്കുന്നു എന്നും പറഞ്ഞ് യുവതിയെ ഓട്ടോയ്ക്ക് സമീപത്തേക്ക് വിളിച്ചു കൊണ്ടുപോയത് മനോജായിരുന്നു. ഇക്കാര്യം വ്യക്തമായതിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മാതാവിനെ കുട്ടിയുടെ മുന്നിലിട്ടായിരുന്നു ഉപദ്രവിച്ചത്. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്ന് കുട്ടിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ മാതാവ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയ്ക്ക് സമാനമായ മൊഴിയാണ് കുട്ടിയും നല്‍കിയിരിക്കുന്നത്.

തന്നെയും മര്‍ദ്ദിച്ചെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. അതുകൊണ്ടു തന്നെ കേസില്‍ കുട്ടിയെ പ്രധാന സാക്ഷിയാക്കാനാണ് പോലീസ് ആലോചിക്കുന്നത്. പോക്‌സോ പ്രകാരവും കേസെടുത്തിട്ടുണ്ട്. കേസില്‍ ഏഴു പേരാണ് പ്രതികള്‍. എന്നാല്‍ ഒരാള്‍ക്ക് പങ്കുണ്ടോയെന്ന് ചോദ്യം ചെയ്ത ശേഷമേ ഉറപ്പാക്കു. അതിന് ശേഷമേ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തു. ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. പിണങ്ങിപ്പോയതിനു ശേഷം, പള്ളിയില്‍ പരാതി നല്‍കിയതോടെയാണു ഭര്‍ത്താവ് ഒരു മാസം മുമ്പ് തിരിച്ചുവിളിച്ചത്. രണ്ടു ദിവസമായി ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ഇത് മറ്റുള്ളവര്‍ക്കു കാട്ടിക്കൊടുക്കാനായിരുന്നെന്നു കരുതുന്നു. സംഭവദിവസവും ബീച്ചിലേക്കെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്.

ആയിരം രൂപയ്ക്കു വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്കു ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് അവസരമൊരുക്കിയതെന്നു പോലീസ്. മുമ്പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഇയാള്‍ രണ്ടു തവണ പുതുക്കുറിച്ചി ബീച്ചിലെത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. ആലോചിച്ചുറപ്പിച്ചാണ് സംഭവദിവസം യുവതിയെ സൃഹൃത്തിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതെന്നു വ്യക്തം. ഭാര്യയെ ഇയാള്‍ സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയതും മദ്യം കുടിപ്പിച്ചതിനു ശേഷം മുങ്ങിയതുമെല്ലാം ഗൂഢാലോചന അനുസരിച്ചായിരുന്നു.



from mangalam.com https://ift.tt/2XA9kQi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages