കടംപെരുകി; കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ വാടക കൊലയാളികളാല്‍ സ്വന്തം മരണം ഉറപ്പാക്കി ബിസിനസുകാരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 15, 2020

കടംപെരുകി; കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ വാടക കൊലയാളികളാല്‍ സ്വന്തം മരണം ഉറപ്പാക്കി ബിസിനസുകാരന്‍

ന്യുഡല്‍ഹി: കടബാധ്യതയും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന് ഇരയായതും ബിസിനസുകാരനെ എത്തിച്ചത് സ്വന്തം ജീവനെടുക്കാനുള്ള വാടക കൊലയാളികളിലേക്ക്. ഡല്‍ഹി സ്വദേശിയായ 37കാരനായ ബിസിനസുകാരന്‍ ആണ് ഈ ക്രൂരത സ്വയം ചെയ്തത്. ഇന്‍ഷുറന്‍സ് തുക കുടുംബത്തിന് ലഭിക്കുന്നതിന് വേണ്ടി നാലംഗ വാടക കൊലയാളി സംഘത്തെ വച്ച് ഇയാള്‍ സ്വന്തം മരണം ഉറപ്പാക്കുകയായിരുന്നൂ.

ജൂണ്‍ 10ന് ഡല്‍ഹിക്ക് പുറത്താണ് ഗൗരവ് എന്ന പലചരക്ക് വ്യാപാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകള്‍ പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. രാവിലെ കടയിലേക്ക് പോയ ഭര്‍ത്താവ് തിരിച്ചെത്തിയില്ലെന്ന് കാണിച്ച് ഭാര്യ ഷാനു ബന്‍സാല്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഗൗരവിന് വേണ്ടി അന്വേഷണം നടത്തിയത്.

ഗൗരവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് മനസ്സിലായി. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

ഗൗരവിന് ആറു ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയുണ്ടായിരുന്നു. അതിനു പിന്നാലെ 3.5 ലക്ഷം രൂപയുടെ ക്രെഡ് കാര്‍ഡ് തട്ടിപ്പിനും ഇരയായിരുന്നു. ഇതോടെ കടുത്ത നിരാശയിലാണ് ഗൗരവ് മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ വാടക കൊലയാളികളെ സംഘടിപ്പിച്ചു. തലേന്ന് വൈകിട്ട് സ്ഥലത്തെത്തി.

കൊലയാളികള്‍ക്ക് സ്വന്തം ഫോട്ടോ ഇയാള്‍ തന്നെ അയച്ചുനല്‍കിയിരുന്നു. പ്രതികള്‍ ഇയാളെ ബന്ധിച്ച് തൂക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ മനോജ്കുമാര്‍ യാദവ്, സൂരജ്, സുമിത് കുമാര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളും അറസ്റ്റിലായിട്ടുണ്ട്.

കൊലയാളികള്‍ക്ക് എത്ര രൂപ ഗൗരവ് നല്‍കിയെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ എത്രയായിരുന്നുവെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.



from mangalam.com https://ift.tt/3hwydo0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages