ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ മാറ്റംവരുത്തി നേപ്പാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 20, 2020

ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ മാറ്റംവരുത്തി നേപ്പാള്‍

കാഠ്മണ്ഡു: ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ മാറ്റംവരുത്തി നേപ്പാൾ. പുതിയ ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ കുറഞ്ഞത് ഏഴു വർഷം കാത്തിരിക്കേണ്ടിവരും. വാർത്ത സ്ഥിരീകരിച്ച നേപ്പാൾ ആഭ്യന്തര മന്ത്രി രാം ബഹദൂർ ഥാപ്പ ഇന്ത്യൻ പൗരത്വ നിയമങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ ന്യായീകരിച്ചു. ഇന്ത്യൻ പൗരനെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഏഴ് വർഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമമാണ് രാം ബഹദൂർ ഥാപ്പ ഉദ്ധരിച്ചത്. അതേസമയം, ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഈ ഉപാധി നേപ്പാൾ പൗരന്മാർക്ക് ബാധകമല്ലെന്ന കാര്യം പ്രസ്താവനയിൽ നേപ്പാൾ ആഭ്യന്തരമന്ത്രി പരാമർശിച്ചിട്ടില്ല. അതിർത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് പൗരത്വ നിയമത്തിൽ നേപ്പാൾ ഭേദഗതി വരുത്തിയത്.ഇന്ത്യയുടെ മേഖലകൾ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് നേരത്തെ നേപ്പാൾ പാർലമെന്റ്പാസാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തിൽ നേപ്പാൾ തങ്ങളുടേതായി അടയാളപ്പെടുത്തിയത്. ഇതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാൻ നേപ്പാൾ ഒരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു. Content Highlights: Nepal amends citizenship law for Indians, cites Indian laws to justify change


from mathrubhumi.latestnews.rssfeed https://ift.tt/37KaVXc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages